വടകര∙ പൈപ്പുകൾ പൊട്ടിച്ച് കുടിവെള്ളം മുടക്കി ദേശീയപാത നിർമാണം. നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്കുള്ള കുടിവെള്ളം മുടങ്ങി, 3 സ്ഥലത്താണ് പൈപ്പ് പൊട്ടിച്ചത്. ഇതിൽ പഴങ്കാവ് ഭാഗത്തുള്ള പൊട്ടൽ പരിഹരിച്ചു.
ഉസ്താദ് ഹോട്ടൽ, ക്രിസ്റ്റൻ സ്യൂട്ട് എന്നിവിടങ്ങളിൽ റിപ്പയർ നടത്താൻ കഴിഞ്ഞിട്ടില്ല. ഇതു കാരണം പഴയ ബസ് സ്റ്റാൻഡ്, എടോടി, കീർത്തി, മാർക്കറ്റ് റോഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിലും പാക്കയിൽ, കരിമ്പനപ്പാലം ഭാഗത്തെ ചില പ്രദേശത്തും ജല വിതരണം നിലച്ചു.
ഉസ്താദ് ഹോട്ടലിനു സമീപത്തെ സർവീസ് റോഡിലെ കുഴി വാഹനങ്ങൾക്ക് അപകട
ഭീഷണിയായി. ഇവിടെ വലിയ കുഴിയായിട്ടുണ്ട്.
ദൂരെ നിന്നുള്ള വാഹനങ്ങൾ കുഴി ശ്രദ്ധയിൽപെടാതെ പോകുമ്പോൾ ഇതിൽ വീഴുന്നു. കഷ്ടിച്ച് 3 മീറ്ററുള്ള റോഡിലും അരികിലെ സ്ലാബിലുമായിട്ടാണ് ഇവിടെ വാഹനം പോകുന്നത്.
കുഴിക്ക് തൊട്ടിപ്പുറം 5 മീറ്ററോളം ഉയരത്തിൽ മണ്ണെടുത്തിട്ടുണ്ട്. വാഹനങ്ങൾ കുഴിയിൽപ്പെട്ട് മറിഞ്ഞാൽ താഴേക്കു പതിക്കും.ഇവിടെ റോഡിന് വീതി കുറവായതുകൊണ്ട് പൈപ്പ് റിപ്പയർ ചെയ്യാൻ ഗതാഗതം മറ്റു വഴിയിലൂടെ ആക്കേണ്ടി വരും.
അതിനു പൊലീസും നഗരസഭയും നിർമാണ കമ്പനിയും ആലോചിച്ച് തീരുമാനം എടുക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

