മുള്ളരിങ്ങാട് ∙ ചുള്ളിക്കണ്ടം വനം വകുപ്പ് ഓഫിസിന് സമീപത്തെ സൗരവേലിയുടെ തൂൺ മറിച്ചിട്ട ശേഷം കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങി.
ബുധനാഴ്ച രാത്രിയാണ് ആന വേലിക്കു പുറത്തു കടന്നത്. വൈദ്യുതി പ്രവാഹം ഇല്ലാത്തതിനാൽ ഇവ വേലിയുടെ തൂൺ ചവിട്ടി മറിക്കുന്നത്.
ബുധനാഴ്ച ഒരു ആന കൂടി വേലി കടന്നതോടെ രണ്ട് ആനകൾ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ഇവ പുഴയുടെ തീരത്തും കൂപ്പിലുമായി കറങ്ങി നടക്കുന്നു.
ഇവയെ കാടു കയറ്റാനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
എത്രയും പെട്ടെന്ന് കാട്ടാനകളെ മുള്ളരിങ്ങാട് മേഖലയിൽ നിന്നും കടത്തി വിടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇന്നലെ കാട്ടാന മറിച്ചിട്ട
സൗരവേലി വനം വകുപ്പ് ജീവനക്കാർ പുനഃസ്ഥാപിച്ചു. എങ്കിലും ജനവാസ മേഖലയിലേക്ക് കടന്ന ആനകളെ തിരികെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ഉണ്ടായിട്ടില്ല.ചൊവ്വാഴ്ച രാത്രി മരങ്ങൾ മറിച്ചിട്ട് വീടിന്റെ മേൽക്കൂര തകർന്ന അമയൽതൊട്ടി നരിതൂക്കിൽ ജോണി ആന്റണിയുടെ വീടിന്റെ അറ്റകുറ്റ പണികൾ നടത്താൻ നടപടി സ്വീകരിക്കാമെന്ന് കോതമംഗലം ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ജന പ്രതിനിധികളോട് പറഞ്ഞിരുന്നു.
ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഇതിന് ആവശ്യമായ പണം അനുവദിക്കാൻ റിപ്പോർട്ട് ജില്ല കലക്ടർക്ക് നൽകുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.ഇതിനായി എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്.
ജോണിയും ഭാര്യയും താമസിക്കുന്ന വീടിന്റെ മേൽക്കൂര തകർന്നതിനു പുറമേ ഭിത്തിക്കും തകരാർ സംഭവിച്ചു. ഇവർ വീട്ടിൽ ഇല്ലാതിരുന്നതിനാലാണ് പരുക്കില്ലാതെ രക്ഷപ്പെട്ടത്.
ഇവർ ഇപ്പോൾ മകന്റെ വീട്ടിലാണ് താമസിക്കുന്നത്.
അതേ സമയം കാട്ടാനകൾ ജനവാസമേഖലക്ക് സമീപം വനത്തിൽ തമ്പടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മരങ്ങൾ മറിക്കുന്നതിന്റെ ശബ്ദം കേൾക്കാം.
നേര്യമംഗലം വനത്തോട് ചേർന്ന് കിടക്കുന്ന വന പ്രദേശമാണ് ഇത്. നേര്യമംഗലം ഭാഗത്ത് വനത്തിൽ തീ ഇട്ടതിനെ തുടർന്നാണ് ആനകൾ ജനവാസ മേഖലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതെന്നാണ് പറയുന്നത്.
വനത്തിൽ കുടിക്കാൻ വെള്ളം ലഭിക്കാത്തതും കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങാൻ ഇടയാക്കുന്നതെന്നും പറയുന്നു.
ആദിവാസി യുവാവിന് കാട്ടുപോത്തിന്റെ കുത്തേറ്റ് പരുക്ക്
മൂന്നാർ∙ ആദിവാസി യുവാവിനെ കാട്ടുപോത്ത് കുത്തി പരുക്കേൽപിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ സൊസൈറ്റികുടി സ്വദേശി സേതു കുമാറിനാണ് (33) നെഞ്ചിൽ കുത്തേറ്റത്.
അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പത്തിനാണ് സംഭവം.
ആണ്ടവൻ കുടിയിൽ രാത്രിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് കാട്ടുപോത്ത് ആക്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

