ആലപ്പുഴ∙ കയർത്തൊഴിലാളി ക്ഷേമനിധിയിലെ ഗുണഭോക്താക്കൾക്കായി അപകട ഇൻഷുറൻസ് ആരംഭിക്കുന്നു.
ക്ഷേമനിധിയിൽ അംഗങ്ങളായ 87,000 പേർക്ക് രണ്ടു ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസാണ് ഏർപ്പെടുത്തുന്നത്. ഏപ്രിലിൽ പ്രീമിയം തുക അടയ്ക്കുന്നതോടെ ഇൻഷുറൻസ് പ്രാബല്യത്തിൽ വരും. ഒരാൾക്ക് 20 രൂപ വീതം പ്രീമിയം തുക അടയ്ക്കാൻ സർക്കാർ 17.40 ലക്ഷം രൂപ അനുവദിച്ചു.
ക്ഷേമനിധി ബോർഡാണ് തൊഴിലാളികളുടെ പേരിൽ പ്രീമിയം അടയ്ക്കുക.
തൊഴിലാളികൾ പ്രീമിയം തുക അടയ്ക്കേണ്ടതില്ല. കയർ മേഖലയിൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ ഉപയോഗം കൂടിയതോടെ അപകടസാധ്യതയും ഏറിയിരുന്നു. ചെറിയ വേതനത്തിനു ജോലി ചെയ്യുന്നവർ അപകടം പറ്റുന്നതോടെ സാമ്പത്തികമായി തകരുന്ന സ്ഥിതിയാണ്.
ഇതു കണക്കിലെടുത്താണ് ക്ഷേമനിധി ബോർഡ് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. ക്ഷേമനിധി ബോർഡിൽ നിന്നു കൂടുതൽ ആനുകൂല്യങ്ങൾ നൽകാനുള്ള ശ്രമത്തിലാണെന്ന് ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

