തൊടുപുഴ ∙ മൂവാറ്റുപുഴ – തേനി സംസ്ഥാനപാത 43ലെ കലുങ്ക് യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. തൊടുപുഴയിൽ നിന്നു കുയിലിമലയിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരുന്ന വഴിയാണ് ഈ സംസ്ഥാനപാത.
തൊടുപുഴയിൽ നിന്നു കരിമണ്ണൂർ, ഉടുമ്പന്നൂർ, ഉപ്പുകുന്ന് വഴി പാറമടയിൽ എത്തിച്ചേരുന്നതും ഇതുവഴിയാണ്. ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
ഈ റോഡിൽ പെരിങ്ങാശ്ശേരി പെരുംതോടിന് സമീപമാണ് കാലപ്പഴക്കം ചെന്ന് തകർന്നു തുടങ്ങിയ കലുങ്ക് അപകടാവസ്ഥയിലുള്ളത്.
ഇതുവഴി ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതാണ് കൂടുതൽ അപകട
സാധ്യത ഉയർത്തുന്നത്. അപകടമേഖലയായിട്ടും പിഡബ്ല്യുഡി അധികൃതർ ഇവിടെ മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല.
അപകടാവസ്ഥയിലുള്ള കലുങ്ക് അടിയന്തരമായി പൊളിച്ചു പണിത് അപകടഭീഷണി ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

