പനമറ്റം∙ ഏഴര പതിറ്റാണ്ടായി നാടിന് അക്ഷര വെളിച്ചം പകരുന്ന ദേശീയ വായനശാലയുടെ 75–ാം വാർഷികവും പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും 24 മുതൽ 26 വരെ നടക്കും. 1951ൽ സ്ഥാപിതമായ വായനശാലയ്ക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അറിവും കലയും പകർന്നും പങ്കുവച്ചും യുവജന സംവാദം, വനിതാ സംഗമം, ചിത്രകലാ ക്യാംപ്, ആർട്ട് ഗാലറി ഉദ്ഘാടനം, ലഹരി വിരുദ്ധ ബോധവൽക്കരണം, വികസന സെമിനാർ, ആരോഗ്യ ബോധവൽക്കരണം, ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം, കോളജ് മാഗസിൻ പുരസ്കാരം, വി.ബാലചന്ദ്രൻ പുരസ്കാരം, എഴുത്തുകാർക്കൊപ്പം സംവാദ പരിപാടികൾ, പുസ്തക അവലോകനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ വേറിട്ട
എഴുപത്തഞ്ചോളം പരിപാടികൾ നടത്തി.
വാർഷിക പരിപാടികൾ
24ന് രാവിലെ 10ന് പ്രീ സ്കൂൾ കുട്ടികളുടെ കലോത്സവം, വൈകിട്ട് 7ന് ചിത്ര– ചരിത്ര പ്രദർശനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.ബാബുലാൽ ഉദ്ഘാടനം ചെയ്യും. 25ന് 3ന് വിളംബര ജാഥ, വൈകിട്ട് 6.15ന് മോതിരപ്പള്ളിൽ വി.എൻ.രാധാകൃഷ്ണൻ വായനശാലയുടെ ആർട്ട് ഗാലറിയിലേക്കു വരച്ചുനൽകിയ ചുവർചിത്രത്തിന്റെ പ്രകാശനം, കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സൗണ്ട് ഡിസൈനർ അനിൽ രാധാകൃഷ്ണൻ നിർവഹിക്കും.
6.30ന് പുതിയ ജന പ്രതിനിധികളെ ആദരിക്കും.
തുടർന്ന് കരാട്ടെ പ്രദർശനം. ദേശീയ വനിതാ വേദി, മഴവില്ല് കലാവേദി പ്രവർത്തകരുടെ മാർഗംകളി, കൈകൊട്ടുകളി തുടങ്ങിയ വികലാപരിപാടികളും നടക്കും. 26ന് 9ന് പതാക ഉയർത്തൽ വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മാണി സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.
മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. എംപിമാരായ ജോസ് കെ.മാണി, ഫ്രാൻസിസ് ജോർജ് എന്നിവർ മുഖ്യാതിഥികളാകും.
മുൻകാല പ്രവർത്തകരെ ആദരിക്കൽ, സമ്മാന സമർപ്പണം, കലാപരിപാടികൾ എന്നിവയുമുണ്ടായിരിക്കും.
നേട്ടങ്ങൾ, പ്രവർത്തനങ്ങൾ
∙ സംസ്ഥാനത്തെ മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുളള 4 പുരസ്കാരങ്ങൾ ലഭിച്ചു.
∙ ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള രണ്ടു പുരസ്കാരങ്ങൾ. ∙ഏറ്റവും മികച്ച ഗ്രേഡ് ആയ എ എസ് ഗ്രേഡിലാണ് ലൈബ്രറിയുടെ പ്രവർത്തനം.
∙ കരിയർ ഗൈഡൻസ്
∙ വനിതാ വേദി– 450 ഓളം അംഗങ്ങൾ, കലാ– കാർഷിക, സാംസ്കാരിക പരിപാടികൾ നടപ്പാക്കി.
∙ യുവജന വേദി –കലാ കായിക പരിപാടികൾക്കു പുറമേ അൻപതോളം ആളുകൾ ഉൾപ്പെട്ട
രക്തദാന സേന പ്രവർത്തിക്കുന്നു. ∙ ഗുരു ജന വേദി – സാമൂഹിക നീതി വകുപ്പിന്റെ സായംപ്രഭ ഹോം പ്രവർത്തിക്കുന്നു.
സ്ഥിരം ഒത്തുകൂടൽ, സാംസ്കാരിക പരിപാടികൾ. ∙ ബാലവേദി– അവധിക്കാല പരിപാടികൾ, ചിത്രകലാ പഠന ക്യാംപ് ഉൾപ്പെടെ വിവിധ കലാ പരിശീലനങ്ങൾ നടന്നുവരുന്നു.
∙ എല്ലാരും പാടുന്നു എന്ന സംഗീത കൂട്ടായ്മ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

