കുടക്കച്ചിറ (പാലാ) ∙ കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹപ്പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ 26ന് സമാപിക്കും. തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 4.30ന് കുർബാനയും മധ്യസ്ഥ പ്രാർഥനയും നൊവേനയും ഉണ്ടായിരിക്കും.
തിരുനാളിനോട് അനുബന്ധിച്ചുള്ള ബൈബിൾ കൺവെൻഷൻ ഫാ. ജോർജ് പാറേകുന്നേൽ നയിക്കും. ഇടവക വികാരി ഫാ.
തോമസ് മഠത്തിപറമ്പിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. 22ന് കുർബാന ഫാ.
ജോയ് വള്ളിയാന്തടം നിർവഹിക്കും. 23ന് കുർബാന ഫാ.
ജോസഫ് തെരുവിൽ നിർവഹിക്കും. 6.30ന് ജപമാല പ്രദിക്ഷണം നടക്കും.
24ന് ഉച്ചയ്ക്ക് 3.30ന് ജോസഫ്-മേരി നാമധാരികളുടെ സംഗമം.
നാലു മണിക്ക് ആഘോഷമായ തിരുന്നാൾ കുർബ്ബാന (ഫാ. ജോർജ് വരകുകാലാ പറമ്പിൽ), ആറുമണിക്ക് പാറമട
ജംക്ഷനിലേക്ക് പ്രദക്ഷിണം എന്നിവ നടക്കും. ഫാ.
തോമസ് പുതുപ്പറമ്പിൽ സന്ദേശം നൽകും. 25ന് രാവിലെ 9ന് വിവാഹാർഥികളുടെ സംഗമം, ആശീർവാദം.
10 മണിക്ക് ആഘോഷമായ റാസയ്ക്ക് ഫാ. സ്കറിയ മലമാക്കൽ നേതൃത്വം നൽകും.
ഫാ. ജോസഫ് മണർകാട് സന്ദേശം നൽകും.
12 മണിക്ക് തിരുനാൾ പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം. ഏഴുമണിക്ക് സർഗോത്സവം 2026. 26ന് രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശനം, കൊടിയിറക്കൽ തിരുസ്വരൂപ പുന:പ്രതിഷ്ഠ.
കുടക്കച്ചിറ സെന്റ് ജോസഫ് ദേവാലയം – ചരിത്രം
ജോസഫ് ശെമ്മാശന്റെ നേതൃത്വത്തിൽ നാട്ടുകാർ പണംപിരിച്ചാണ് കുടക്കച്ചിറയിൽ സെന്റ് ജോസഫ്സ് ദേവാലയം പണികഴിപ്പിക്കുന്നത്.
ഇതിനായി കൊട്ടാരത്തിൽ എബ്രാഹം പത്തുപറ നിലം ദാനം നൽകി. 1887 ജൂൺ ഒന്നിന് പൊടിമറ്റത്തിലച്ചൻ കുടക്കച്ചിറയിലെ ഇടവകദേവാലയത്തിന് കല്ലിട്ടു.
തൊമ്മൻ ഇട്ടിയവിര സംഭാവന ചെയ്ത സ്ഥലത്താണ് നിലവിൽ പള്ളി സ്ഥിതി ചെയ്യുന്നത്. ആദ്യമായി കൂടക്കച്ചിറയുടെ മണ്ണിൽ ദിവ്യബലിയർപ്പിച്ചത് ഫാ.
സഖറിയാസ് പൊടിമറ്റത്തിലാണ്. 1886 ജനുവരി 13ന് വരാപ്പുഴ കോ-അഡ്ജിത്തോർ മാർസലിനോസ് മെത്രാൻ കുടക്കച്ചിറയെ ഒരു അംഗീകത കുരിശുപള്ളിയാക്കി കൽപന നൽകി.
കുടക്കച്ചിറ പള്ളിയെ പാലാ ഫൊറോനായുടെ കീഴില് കൊണ്ടുവന്നത് ചങ്ങനാശേരി അപ്പസ്ത്തൊലിക്ക ആയിരുന്ന മാർ മാത്യു മാക്കിൽ മെത്രാനാണ്.
അന്നു നിലവിലുണ്ടായിരുന്ന പരിമിതമായ സൗകര്യങ്ങളുള്ള ദേവാലയം പുനർനിർമിക്കാൻ തയ്യിൽ യൗസേപ്പച്ചൻ നേത്യത്വം നൽകി. 140 അടി നീളവും 60 അടി വീതിയുമുള്ള ഇന്നത്തെ കുടക്കച്ചിറപ്പള്ളി രൂപപ്പെടുത്തിയത് 1945-51 കാലഘട്ടത്തിലാണ്.
ഫാ. തോമസ് മണക്കാട്ടാണ് പുനർനിർമാണത്തിന് നേതൃത്വം നൽകിയത്.
ഇടവക വൈദികനായ ഫാ. പൂത്തേട്ട് യൗസേപ്പ് തന്റെ പുരയിടവും മണിമലക്കുന്നേൽ ലൂക്ക തൊമ്മന് 2 ഏക്കർ 16 സെന്റ് സ്ഥലവും ദേവാലയത്തിന് സംഭാവന ചെയ്തിരുന്നു.
കുടക്കച്ചിറ ഇടവകയിൽ 347 കത്തോലിക്കാ കുടുംബങ്ങളും 1751 ഇടവകാംഗങ്ങളുമുണ്ട്. ഇടദിവസങ്ങളിൽ ഒരു കുർബാനയും ഞായറാഴ്ചകളിൽ മൂന്നു കുർബാനകളും ഉണ്ട്.
ബുധനാഴ്ച രാവിലെയും വൈകിട്ടും വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടുള്ള നൊവേനയുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ കുർബാനയ്ക്കുശേഷം ആരാധന നടത്തപ്പെടുന്നു.
ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിലായി 270 കുട്ടികൾ ഇപ്പോൾ വിശ്വാസ പരിശീലനം നടത്തുന്നു. നിലവിൽ കുടക്കച്ചിറ സെന്റ് ജോസഫ് ദേവാലയത്തിന് മൂന്ന് കുരിശുപള്ളികളുണ്ട്. വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള കുരിശുപള്ളി ഫാ.
കുഴുപ്പിലിന്റെ കാലത്തും വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമത്തിലുള്ള വടക്കേക്കുരിശുപള്ളി ഫാ. ആലുങ്കലിന്റെ സമയത്തും സെന്റ് തോമസിന്റെ നാമത്തിലുള്ള മലയിലെ കുരിശുപള്ളി വടക്കേകുറ്റിയാങ്കൽ അച്ചന്റെ കാലത്തും നിർമിക്കപ്പെട്ടതാണ്.
പ്രകൃതി സുന്ദരമായ ഈ ദേവാലയം ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. ഇടവകദേവാലയത്തിൽ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാളാണ് ആചരിക്കപ്പെടുന്നത്.
എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാന ഞായറാഴ്ചയാണ് തിരുനാൾ ആചരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

