അത്താണി∙ രോഗിയുമായി എത്തിയ ആംബുലൻസ് റോഡിൽ നിർത്തിയിട്ട ലോറിയിലും വൈദ്യുതക്കാലിലും ഇടിച്ച് ഡ്രൈവർക്ക് പരുക്ക്.
ചേലക്കര താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ഫാരിസിനാണു (27) പരുക്കേറ്റത്. അത്താണി റെയിൽവേ മേൽപാലം ജക്ഷനിൽ വൈകിട്ട് 7.10നായിരുന്നു അപകടം.
അത്യാസന്ന നിലയിലായ രോഗിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽനിന്ന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണു സംഭവം.
ലോറിയിൽ ഇടിച്ചശേഷം കൂടുതൽ അപകടം ഒഴിവാക്കാനായി വെട്ടിച്ചപ്പോൾ സമീപമുണ്ടായിരുന്ന വൈദ്യുതക്കാലിൽ ഇടിക്കുകയായിരുന്നു. രോഗിയെ നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

