വെൺമണി ∙ ദുബായിൽനിന്ന് അവധിക്കെത്തിയ പ്രവാസി വിമാനത്താവളത്തിൽനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറും ലോറിയും കൂട്ടിയിടിച്ചു മരിച്ചു. വെൺമണി മനക്കൽ കോട്ടൂർ ജയിംസ് ജോർജാണ് (48) മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു ബന്ധുവായ കൊട്ടാരക്കര കണ്ണമ്പള്ളിൽ ജോർജ് തോമസ് (44) കാറിൽ കൂട്ടിക്കൊണ്ടു വരുമ്പോൾ എംസി റോഡിൽ മോനിപ്പള്ളി ചീങ്കല്ലേൽ മുണ്ടിയാനിപ്പുറം വളവിൽ 20ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
പരുക്കേറ്റ ജോർജും ചികിത്സയിലാണ്. പരേതനായ വി.ജോർജ്കുട്ടിയുടെയും അമ്മിണിയുടെയും മകനാണ് ജയിംസ്. സംസ്കാരം നാളെ 11.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 3 ന് ഐപിസി സഭാ സെമിത്തേരിയിൽ.
ഭാര്യ: കല്ലിമേൽ പുത്തൻപറമ്പിൽ പടീറ്റേതിൽ ജെനി. മകൾ ജെന്നിഫർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

