ബേപ്പൂർ∙ ഗുരുതരമായ ആരോഗ്യ–പരിസ്ഥിതി ഭീഷണി ഉയർത്തി ബേപ്പൂർ ബീച്ച് റോഡിലെ ചാലിയാറിൽ മലിനജലം കലരുന്നു. പുലിമുട്ട് റോഡിൽ പരിസൺസ് വേ ബ്രിജിനു സമീപത്തെ ഓടയിൽ ഒഴുകിയെത്തുന്നത് ദുർഗന്ധം വമിക്കുന്ന മലിനജലം.
ഇതിനാൽ പുഴ മലിനമാകുകയാണ്. മഴക്കാലത്ത് പാടത്ത്പറമ്പ്, മാർക്കറ്റ് റോഡ് ഭാഗങ്ങളിൽ നിന്നുള്ള വെള്ളം ചാലിയാറിൽ എത്തിക്കാൻ നിർമിച്ച ഓട
മാലിന്യവാഹിനിയായി. ചില വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഓടയിലേക്ക് ഒഴുക്കി വിടുന്ന മലിനജലമാണ് നദിയിൽ വ്യാപിക്കുന്നത്. വീടുകളിൽ ശുചിമുറി മാലിന്യം അടക്കം ഒഴുക്കുന്നതായി ആരോപണമുയർന്നു.
വേനൽക്കാലമായതിനാൽ ഇപ്പോൾ ഓടയിൽ മഴ വെള്ളത്തിന് സാധ്യതയില്ല എന്നിരിക്കെ, കറുത്ത വെള്ളം പുഴയിലേക്ക് ഒഴുകിയെത്തുന്നത് കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ചാലിയാറിൽ ചേരുന്ന മലിന വെള്ളം വേലിയിറക്ക സമയത്ത് കടലിലേക്ക് കലരും.
ബീച്ചിൽ എത്തുന്ന സഞ്ചാരികൾ വെള്ളത്തിൽ ഇറങ്ങി കുളിക്കുന്നത് സാംക്രമിക രോഗങ്ങൾക്ക് വഴിവയ്ക്കുമെന്ന ഭീതിയുണ്ട്. പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാൻ കോർപറേഷൻ ആരോഗ്യവിഭാഗം പരിശോധന നടത്തി നടപടി വേണമെന്ന ആവശ്യമുയർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

