കൊടുങ്ങല്ലൂർ ∙ എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലം നിർമാണം പുരോഗമിക്കുന്നു. പാലത്തിനു മീതെ 52.6 മീറ്ററിൽ സ്പാനുകൾ യന്ത്രസഹായത്തോടെ ഘടിപ്പിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.
പത്ത് സ്പാനുകൾ ഘടിപ്പിക്കുന്നതിൽ നാലിടത്തു പൂർത്തിയായി. സെഗ്മെന്റ് സ്പാനുകൾ 18 ഭാഗങ്ങളാക്കിയാണ് ഘടിപ്പിക്കുന്നത്.
അഞ്ചാമത്തെ സ്പാനുകൾ സ്ഥാപിക്കുന്ന ജോലിയാണു ഇപ്പോൾ നടക്കുന്നത്. മുൻപ് തൂണുകൾക്കു മീതെ കോൺക്രീറ്റ് ചെയ്താണു സ്പാനുകൾ തയാറാക്കിയിരുന്നത്.
ഒരു സ്പാൻ കോൺക്രീറ്റ് ചെയ്തു 28 ദിവസം പിന്നിട്ടതിനു ശേഷമേ അടുത്ത സ്പാൻ കോൺക്രീറ്റ് ചെയ്യാറുള്ളു.
പുതിയ സാങ്കേതിക വിദ്യയിൽ മറ്റു സ്ഥലങ്ങളിൽ സ്പാനുകൾ നിർമിച്ചു നിർദിഷ്ട പാലത്തിൽ എത്തിച്ചു ഘടിപ്പിക്കും.
ഇതോടൊപ്പം മുനമ്പം ഭാഗത്തെ പൈലിങ് പ്രവൃത്തികൾ പൂർത്തിയായി. അഴീക്കോട് ഭാഗത്തെ പാലം നിർമാണവുമായി ബന്ധപ്പെട്ട
പ്രവൃത്തികൾ പൂർത്തിയായിട്ടും മുനമ്പം ഭാഗത്തെ ജോലികൾ മെല്ലെപോക്കിലായിരുന്നു. മുനമ്പം ഭാഗത്തു സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചു ഒരു ഭൂവുടമയുമായി ഹൈക്കോടതിയിൽ കേസ് നിലനിന്നിരുന്നതിനാൽ ജോലി പൂർണമായിരുന്നില്ല.
മാസങ്ങൾക്ക് മുൻപ് ഹൈക്കോടതി സർക്കാരിനു അനുകൂലമായി വിധി വന്നതോടെ ജോലി ദ്രുതഗതിയിലാക്കി.
മുനമ്പം ഭാഗത്തെ പൈലിങ് പൂർത്തിയാക്കിയ ഇടങ്ങളിൽ കോൺക്രീറ്റ് തൂണുകൾ ഉയർത്തുന്നതിനുള്ള ഘട്ടം തുടരുകയാണ്. തീരദേശവാസികളുടെ ചിരകാല അഭിലാഷങ്ങളിലൊന്നായ അഴീക്കോട് – മുനമ്പം പാലം നിർമാണം 2023 നവംബർ 13നാണ് തുടങ്ങിയത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പണി. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല.
അപ്രോച്ച് റോഡ് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്.
ഇൗ വർഷം പൂർത്തിയാകും വിധമാണ് നിർമിക്കുന്നത്. പുരാതന മുസിരിസ് തുറമുഖ കവാടമായ അഴീക്കോടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാകും വിധമാണ് പാലത്തിന്റെ രൂപകൽപന.1.5 മീറ്റർ നടപ്പാതയും 1.80 മീറ്റർ സൈക്കിൾ ട്രാക്കും പാലത്തിലുണ്ട്. തീരദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 2023 ജൂൺ ഒൻപതിനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

