ചങ്ങനാശേരി ∙ ദൃശ്യയുടെ സ്വപ്നഭവനത്തിനു മന്ത്രി വി.ശിവൻകുട്ടി തറക്കല്ലിട്ടു. സമ്മാനമായി ലഭിച്ച സ്വർണ മെഡലുകൾ ദൃശ്യയ്ക്കു പുതിയ വീട്ടിൽ സൂക്ഷിക്കാം.
സംസ്ഥാന കായികമേളയിൽ റോളർ സ്കേറ്റിങ്ങിൽ സ്വർണം സ്വന്തമാക്കിയ കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ 10ാം വിദ്യാർഥിനി ആർ.ദൃശ്യയ്ക്ക് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സംസ്ഥാന കമ്മിറ്റി നിർമിക്കുന്ന വീടിന്റെ ശിലയിടലാണ് മന്ത്രി നിർവഹിച്ചത്. സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അധ്യക്ഷനായി.
മാടപ്പള്ളി പുന്നാംചിറ കൊട്ടാരംകുന്നിലാണ് വീട് നിർമിക്കുന്നത്. 9 ലക്ഷം രൂപ െചലവിട്ടാണു നിർമാണം. 2 മുറികളും അടുക്കളയും ശുചിമുറിയും ഉണ്ടാകും.
കായികമേളയിൽ മികവാർന്ന വിജയം നേടിയ ഭവനരഹിതരായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചുനൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ചാണ് കെഎസ്ടിഎ വീടൊരുക്കുന്നത്. പരിമിതമായ സൗകര്യമുള്ള വാടക വീട്ടിലാണ് ദൃശ്യയും കുടുംബവും ഇപ്പോൾ താമസം.
സമ്മേളനത്തിൽ ജോബ് മൈക്കിൾ എംഎൽഎ പ്രഭാഷണം നടത്തി. കെഎസ്ടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.ജെ.പ്രസാദ്, പി.സി.രാധാകൃഷ്ണൻ, ജനറൽ കൺവീനർ ബിനു ഏബ്രഹാം, സിപിഎം ഏരിയ സെക്രട്ടറി കെ.ഡി.സുഗതൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

