പത്തനാപുരം∙ വയോധികയുടെ മരണത്തിൽ ദുരൂഹതയെന്നു നാട്ടുകാർ, ചെറുമകൻ പൊലീസ് കസ്റ്റഡിയിലെന്നു സൂചന. പുന്നല മുമ്മൂല പുത്തൻവീട്ടിൽ പരേതനായ തങ്കപ്പ റാവുത്തറുടെ ഭാര്യ ബീവിയമ്മ(78)യുടെ മരണത്തിലാണ് ബന്ധുക്കളും നാട്ടുകാരും സംശയമുയർത്തിയത്.
ചൊവ്വ വൈകിട്ട് നാലിനാണ് ബീവിയമ്മയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കാണുന്നത്. ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തലയോട്ടിയിൽ പൊട്ടലുണ്ടെന്ന സംശയത്തിൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംശയം ബലപ്പെടുന്നത്.
ബീവിയമ്മയെ അബോധാവസ്ഥയിൽ കാണുന്നതിന് മുൻപു വീട്ടിൽ നിന്നു നിലവിളി കേട്ടിരുന്നതായി നാട്ടുകാരും പറയുന്നു. പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ബീവിയമ്മയുടെ മകളുടെ മകനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
പാരിപ്പള്ളിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ബീവിയമ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മറ്റു വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

