ശബരിമല∙തീർഥാടനം കഴിഞ്ഞു നട അടച്ചപ്പോൾ 5.5 ലക്ഷം പാക്കറ്റ് ബിസ്കറ്റ് മിച്ചം. മകരവിളക്കിന്റെ വലിയ തിരക്കിൽ മണിക്കൂറുകളോളം കാത്തുനിന്ന തീർഥാടകർക്കു ഭക്ഷണം കിട്ടാതെ വലഞ്ഞപ്പോഴും കൊടുക്കാതെയാണ് ഇത്രയും മിച്ചം വരുത്തിയത്.
550 ദിവസ വേതനക്കാരാണ് ചുക്കുവെള്ള വിതരണത്തിന് ഉണ്ടായിരുന്നത്.
പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്നവർക്ക് ഇവരാണ് വെള്ളവും ബിസ്കറ്റും വിതരണം ചെയ്തുവന്നത്. ഇതിനായി 78 ഡ്യൂട്ടി പോയിന്റുകളാണ് ക്രമീകരിച്ചിരുന്നത്.
പമ്പയിൽ നിന്നു സന്നിധാനത്തെ സ്റ്റോറിലേക്ക് ബിസ്കറ്റുകൾ കൊണ്ടുവരുമ്പോൾ നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി തുടങ്ങിയ സ്ഥലങ്ങളിൽ വിതരണത്തിനായി ഇറക്കി കൊടുക്കുമായിരുന്നു.
ഇങ്ങനെ ഇറക്കി നൽകേണ്ടതില്ലെന്നു വിജിലൻസ് നിർദേശം നൽകിയതോടെ സന്നിധാനത്തു പോയി ബിസ്കറ്റ് വാങ്ങി ചുമന്നു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി കേന്ദ്രങ്ങളിൽ മകരവിളക്കു കാലത്ത് വിതരണം നടന്നില്ല. അതാണ് ഇത്രയും ബിസ്കറ്റ് മിച്ചം വരാൻ ഇടയാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

