തിരുവനന്തപുരം ∙ കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിന് ലഭിച്ചത് 3 പ്രതിദിന എക്സ്പ്രസ് ട്രെയിനുകളും 3 വന്ദേഭാരത് ട്രെയിനുകളും. തിരുനെൽവേലി–പാലക്കാട് പാലരുവി, ടാറ്റാനഗർ–എറണാകുളം , ചെന്നൈ– കൊല്ലം എക്സ്പ്രസുകളാണ് വന്ദേഭാരതിനു പുറമേ ലഭിച്ചത്. ഉത്തരേന്ത്യയിലേക്ക് പുതിയ പ്രതിദിന സർവീസ് ലഭിച്ചിട്ട് വർഷങ്ങളായി. പുതിയ അമൃത് ഭാരത് ട്രെയിനുകളും ആഴ്ചയിൽ ഒരിക്കൽ മാത്രമാണ്.
മലബാർ മേഖലയിലും ആലപ്പുഴ റൂട്ടിലും പാലക്കാട്–പൊള്ളാച്ചി റൂട്ടിലുമാണു പുതിയ ട്രെയിനുകൾ പേരിനു പോലും കിട്ടാത്തത്.
പാലക്കാട് വഴി മംഗളൂരു–രാമേശ്വരം ട്രെയിൻ വർഷങ്ങളായി ശുപാർശ ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. തിരുവനന്തപുരത്തു നിന്നു പുതിയ മുംബൈ പ്രതിദിന ട്രെയിൻ എന്ന ആവശ്യവും നടപ്പായില്ല. ഹൈദരാബാദിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ റൂട്ടിലുള്ള സർവീസ് ആവശ്യപ്പെടുമ്പോഴാണു ശബരി എക്സ്പ്രസിന്റെ അതേ റൂട്ടിൽ വീണ്ടും അമൃത് ഭാരത് അനുവദിച്ചത്. മലബാർ മേഖലയിൽ നിന്നു ഗുരുവായൂരിലേക്കു നേരിട്ടു ട്രെയിനില്ല.
പാലക്കാട്–പൊളളാച്ചി റൂട്ടിലൂടെ ഗുരുവായൂർ–മധുര ട്രെയിനിനായി യാത്രക്കാരുടെ സംഘടനകൾ 2 വർഷമായി ശ്രമിക്കുന്നു.
മാവേലിക്കു ശേഷം മംഗളൂരുവിൽ നിന്നു തലസ്ഥാനത്തേക്കു പ്രതിദിന സർവീസ്, ഉച്ചയ്ക്കു ശേഷം എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്ക് ട്രെയിൻ എന്നിവയും പരിഗണിച്ചിട്ടില്ല. തിരുവനന്തപുരത്തു നിന്നു കൊല്ലം, ചെങ്കോട്ട പാതയിലും ട്രെയിനില്ല.
ആലപ്പുഴ വഴി എറണാകുളം–കായംകുളം പുതിയ മെമു സർവീസുകൾക്കു റേക്കുകൾ ഇല്ലെന്ന പതിവു മറുപടിയാണ് ലഭിക്കുന്നത്. വർഷങ്ങളായി സ്പെഷലായി ഓടുന്ന കോയമ്പത്തൂർ–ജബൽപുർ പോലെയുള്ള ട്രെയിനുകളുമുണ്ട്.
ആഴ്ചയിൽ 2 ദിവസമില്ലാത്ത കണ്ണൂർ ജനശതാബ്ദി ഇതുവരെ പ്രതിദിനമാക്കാനും കഴിഞ്ഞിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

