ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർപ്പട്ടിക സമഗ്ര പരിഷ്കരണം (എസ് ഐ ആർ) ജുഡീഷ്യൽ റിവ്യൂവിന് പോലും അതീതമാണോയെന്ന ചോദ്യവുമായി സുപ്രീംകോടതി. രാജ്യവ്യാപക എസ് ഐ ആർ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്. നടപടികൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് അനുസൃതവും ന്യായയുക്തവുമായിരിക്കണമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.
പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രീയക്ക് വേണ്ടി മാത്രമാണെന്നും നാടുകടത്താനല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉദാരവും സമ്മർദ്ദങ്ങളില്ലാതെയുമാണ് പ്രവർത്തനങ്ങളെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടു.
എസ്ഐആർ കരട് പട്ടികയിൽ രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി അതേസമയം എസ് ഐ ആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഈ മാസം 30 തിയ്യതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം നീട്ടിയത്.
22 -ാം തിയ്യതി വരെയായിരുന്നു മുൻപ് അനുവദിച്ച സമയം. സുപ്രീംകോടതി നിർദേശ പ്രകാരം ആണ് സമയം നീട്ടി നൽകിയത്.
സമയം നീട്ടി നൽകണമെന്ന് സുപ്രീംകോടതിയിൽ കേരളം ആവശ്യപ്പെട്ടിരുന്നു. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. നിലവിൽ പട്ടികയിൽ നിന്നും പുറത്തായവർക്ക് പരാതി നൽകാനുള്ള സമയം നീട്ടി നൽകണമെന്നും കോടതി നിർദ്ദേശിക്കുകയായിരുന്നു.
വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ഇതോടെ കേരളത്തിലെ എസ് ഐ ആറിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും.
പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി സമയം നീട്ടാൻ ഉത്തരവിട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

