കൊല്ലം: രണ്ട് കിലോ കഞ്ചാവുമായി വയോധികയും സഹായിയായ സുഹൃത്തും പൊലീസ് പിടിയിൽ. അലയമൺ കരുകോൺ ഇരുവേലിക്കൽ ചരുവിള പുത്തൻ വീട്ടിൽ കുലുസംബീവി(66) സഹായി കുട്ടിനാട് മിച്ചഭൂമിയിൽ സുജാ ഭവനിൽ രാജുകുമാർ( 58 ) എന്നിവരാണ് പിടിയിലായത്.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കരുകോൺ ഇരുവേലിക്കലിലുള്ള വീടിന് സമീപത്തെ പുരയിടത്തിൽ കഞ്ചാവ് ഒളിപ്പിക്കാനായി കൊണ്ടു പോകുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ് ഇരുവരും. കഴിഞ്ഞയാഴ്ച ഇവരുടെ വീടിന് സമീപത്തു നിന്നും ഒന്നര കിലോ കഞ്ചാവുമായി ഏരൂർ സ്വദേശി പിടിയിലായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. കഞ്ചാവ് വാങ്ങാൻ എത്തിയവരുമായി വിലയെ ചൊല്ലിയുള്ള തർക്കത്തിനിടെ സംഘർഷമുണ്ടാവുകയും ഇവർക്ക് ക്രൂരമായ് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഡാൻസാഫ് എസ്ഐ ബാലാജി .എസ്.
കുറുപ്പ്, അഞ്ചൽ പൊലീസ് സ്റ്റേഷൻ എസ്.ഐ മോനിഷ്.എം, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.സി പി. ഒ അനീഷ് കുമാർ , സി.പി.ഒ മാരായ ആദർശ് വിക്രം, ആലിഫ് ഖാൻ , അഞ്ചൽ പി.എസ് എ.എസ്.ഐ സന്തോഷ് ചെട്ടിയാർ, എസ്.സി.പി.ഒ രജീഷ് കുമാർ, സി.പി.ഒ നവീന എന്നിവർ ഉൾപ്പെട്ട
സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

