തിരുവങ്ങൂർ ∙ 2 വർഷമായി ചേമഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീപദത്തിൽ കെ.ടി.കുഞ്ഞിരാമനും കുടുംബത്തിനും വീടിനു പുറത്തിറങ്ങാൻ ആകുന്നില്ല. ദേശീയപാത 66 നിർമാണത്തിനായി കുഞ്ഞിരാമൻ സ്ഥലം വിട്ടു നൽകിയിരുന്നു.
എന്നാൽ സർവീസ് റോഡിൽ നിന്നു വീട്ടിലേക്ക് പ്രവേശിക്കാൻ സൗകര്യം ദേശീയപാത അധികൃതർ ചെയ്തു നൽകിയില്ല. 2 മീറ്ററിലധികം ഉയരത്തിലുള്ള അഴുക്കുചാലിനു മുകളിൽ കയറാൻ പറ്റാത്തതിനാൽ എഴുപതുകാരനായ കുഞ്ഞിരാമനും ഭാര്യ കമലയും വീടിനു പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.
ആശുപത്രി ആവശ്യങ്ങൾക്ക് അടുത്ത വീട്ടിലെത്തിയാണ് വാഹനത്തിൽ കയറി പോകുന്നത്.
റോഡിന്റെ വീതിക്കുറവ് പരിശോധിക്കാൻ ഡപ്യൂട്ടി കലക്ടർ എത്തിയപ്പോൾ കുഞ്ഞിരാമൻ പരാതി പറഞ്ഞിരുന്നു. കുഞ്ഞിരാമന്റെ ദുരിതം നേരിട്ട് മനസ്സിലാക്കിയ ഡപ്യൂട്ടി കലക്ടർ വിഷയത്തിൽ ഉടൻ പ്രശ്നപരിഹാരം കാണാൻ കരാറുകാരന് നിർദേശം നൽകിയിരുന്നു.
നിർമാണത്തിൽ പിഴവു പറ്റിയതിനെ തുടർന്ന് അഴുക്കുചാലിനു സമമായി റോഡ് ഉയർത്തി അഴുക്കുചാലിനു സമാന്തരമായി കോൺക്രീറ്റ് ഭിത്തികൾ കെട്ടി റോഡിന് വീതി കൂട്ടൽ പ്രവൃത്തി ഇവിടെ ബാക്കിയുണ്ട്.
സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും സംരക്ഷണ ഭിത്തിക്കും അഴുക്കുചാലിനു ഇടയിൽ മണ്ണിട്ട് ഉയർത്താത്തതിനാൽ വലിയ ഗർത്തമായി ഇവിടെ. ഗർത്തം ഇരുചക്രവാഹനങ്ങൾക്കു ഭീഷണിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

