കൊച്ചി∙ ലോക നേതാക്കളും വൻകിട കോർപറേറ്റ് മേധാവികളും പങ്കെടുക്കുന്ന, സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനം സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയ്ക്ക് ഇപ്പോഴത്തെ ശക്തിയും ഭാവിയിലെ സാധ്യതകളും പ്രദർശിപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്.
രാജ്യത്തേക്ക് വലിയ നിക്ഷേപം, പ്രത്യേകിച്ച് നിർമിത ബുദ്ധി, സുസ്ഥിരവികസനം, ഉൽപാദനം എന്നീ മേഖലകളിലേക്ക് ആകർഷിക്കാൻ കഴിയും.
ഉടനടി നിക്ഷേപം നടത്താൻ കഴിയുന്ന പദ്ധതികളുമായി കേരളമുൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളും ദാവോസിൽ പങ്കെടുക്കുന്നുണ്ട്. ഇത് ആദ്യമായാണ് ഇത്ര വലിയ പങ്കാളിത്തമുണ്ടാകുന്നത്.
കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിൽ 4 കേന്ദ്ര മന്ത്രിമാരും 6 മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പ് മേധാവി എൻ. ചന്ദ്രശേഖരൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഉൾപ്പെടെ നൂറിലധികം സിഇഒമാരാണ് ഇന്ത്യയിൽ നിന്ന് എത്തിയിരിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് ബ്ലൂ ഇക്കോണമി, പെട്രോകെമിക്കൽസ്, ഐടി, നിർമിത ബുദ്ധി എന്നീ പ്രത്യേക മേഖലകളിലെ തങ്ങളുടെ ശക്തിയും സാധ്യതകളും ലോക നിക്ഷേപക സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയും.
തങ്ങളുടെ നിക്ഷേപ-സൗഹൃദ നയങ്ങളും ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്തെ റാങ്കിങ്ങും നിക്ഷേപകരെ ബോധ്യപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇതൊരു അവസരമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

