ചങ്ങനാശേരി ∙ റോഡ് കുത്തിപ്പൊളിച്ചിട്ട ജലഅതോറിറ്റിക്കെതിരെ പ്രതിഷേധവുമായി ജനം.
താൽക്കാലികമായി കുഴി നിരത്തി ആളുകളെ തണുപ്പിക്കാൻ അധികൃതരുടെ ശ്രമം. പച്ചക്കറിച്ചന്ത – വട്ടപ്പള്ളി റോഡാണ് പൈപ്പിടാനായി കുത്തിപ്പൊളിച്ചത്.
പൈപ്പിടുന്നതിനൊപ്പം റോഡ് പൂർവസ്ഥിതിയിലാക്കുമെന്നു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. മെത്രാപ്പൊലീത്തൻ പള്ളിയിലെ മകരം തിരുനാളിന്റെ പ്രദക്ഷിണം കടന്നുവരേണ്ട
വഴി കൂടിയാണിത്. 25നാണ് നഗരപ്രദക്ഷിണം.
പ്രദക്ഷിണം കടന്നു പോകുന്ന സമീപവഴികളും തകർന്നുകിടക്കുകയാണ്. ഒടുവിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയതോടെ ഇന്നലെ താൽക്കാലികമായി കുഴി നിരത്തിത്തുടങ്ങി.
പച്ചക്കറിച്ചന്ത റോഡിലെ കുഴി നിരത്തി.
പ്രദക്ഷിണത്തിനു മുൻപായി റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.തിരക്കേറിയ പച്ചക്കറിച്ചന്ത – വട്ടപ്പള്ളി റോഡ് മുന്നറിയിപ്പ് നൽകാതെയാണ് കുത്തിപ്പൊളിക്കുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ മാർക്കറ്റ് സ്തംഭിച്ചു.
വ്യാപാരവും മുടങ്ങി. പൊടിശല്യം കാരണം വ്യാപാരികളും ചുമട്ടുതൊഴിലാളികളും പൊറുതിമുട്ടി.
അമൃത് പദ്ധതി പ്രകാരമാണ് പൈപ്പ് ഇടുന്നത്. ജോലി ഇനിയും പൂർത്തിയാകാനുണ്ട്.
കാവിൽ ക്ഷേത്രത്തിനു സമീപത്തെ റോഡിൽ പൈപ്പ് ഇട്ട് നാളുകൾ കഴിഞ്ഞിട്ടും നന്നാക്കിയില്ല. ഹിദായത്ത് നഗർ റോഡും തകർത്തു.
റോഡുകൾ അടിയന്തരമായി പുനർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

