കോട്ടയം ∙ ഒടുവിൽ ചെല്ലിയൊഴുക്കം റോഡിലെ മലിനജലം ഒഴുക്കിവിടാൻ നഗരസഭ നടപടി തുടങ്ങി. മാസങ്ങളായി ഓട
കവിഞ്ഞ് മലിനജലം റോഡിലൂടെ പരന്നൊഴുകുകയായിരുന്നു. ദുർഗന്ധം മൂലം സമിപവാസികൾ ദുരിതത്തിലാണെന്നു ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടർന്നാണ് നഗരസഭ അടിയന്തരമായി ഓടയിലെ തടസ്സംമാറ്റൽ ആരംഭിച്ചത്. ജനറൽ ആശുപത്രി ഉൾപ്പടെ പ്രദേശങ്ങളിലെ മലിനജലം ചെല്ലിയൊഴുക്കം റോഡ് വശത്തുള്ള ഓടയിലാണ് എത്തുന്നത്. നാളുകളായി ഓട
വൃത്തിയാക്കൽ നടത്താറില്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
3 തവണ ഓടയുടെ സ്ലാബ് മാറ്റി വൃത്തിയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഓടയുടെ മുകളിൽ കൂടുതൽ ഭാഗത്തും നീളത്തിൽ വാർത്തിരിക്കുകയാണ്.
ഈ ഭാഗത്ത് വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ സാധിച്ചില്ല. ഇവിടുത്തെ മാലിന്യം നീക്കിയാലേ മലിനജലം ഒഴുകിപ്പോകൂ.
ഇതിനിടയ്ക്ക് നഗരസഭയുടെ മണ്ണുമാന്തിയന്ത്രം തകരാറിലായി. ഉടൻപുറത്തുനിന്ന് യന്ത്രം വാടകയ്ക്കെടുത്ത് ബാക്കി പണി പൂർത്തിയാക്കുമെന്ന് വാർഡംഗം ജോൺ വർഗീസ് പറഞ്ഞു.
ഗതാഗതതടസ്സം
ചെല്ലിയൊഴുക്കം റോഡ് ശാസ്ത്രി റോഡിൽ ചേരുന്ന ഭാഗത്താണ് സ്ലാബുകൾ മാറ്റുന്ന പണി ആരംഭിച്ചതെങ്കിലും ഗതാഗത തടസ്സം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് ബോർഡ് വച്ചിട്ടില്ല.
അപകട സാധ്യത ഏറെയാണ്.
ശാസ്ത്രി റോഡിൽനിന്നുള്ള പെയ്ത്തുവെള്ളം ചെല്ലിയൊഴുക്കം റോഡിലേക്കെത്തി വെള്ളക്കെട്ട് ഉണ്ടാകുന്നത് പരിഹരിക്കാനാണ് സ്ലാബുകൾ മാറ്റിയതെന്ന് അധികൃതർ പറഞ്ഞു.
മെറ്റൽ ട്രാപ് സ്ഥാപിക്കും
സ്ലാബ് മാറ്റിയയിടത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽനിന്ന് 7.4 ലക്ഷം രൂപ ഉപയോഗിച്ച് ‘മെറ്റൽ ട്രാപ്’ സ്ഥാപിക്കും. ശാസ്ത്രി റോഡിൽ നിന്നെത്തുന്ന വെള്ളം മെറ്റൽ ട്രാപ്പിലൂടെ ഓടയിലെത്തും.ഓടയുടെ ബാക്കി ഭാഗം വൃത്തിയാക്കി കോൺക്രീറ്റ് സ്ലാബിട്ട് മൂടും.
പണികൾ പൂർത്തിയാകുന്നതിന് 3 ആഴ്ച വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

