നെയ്യാറ്റിൻകര ∙ തിരുപുറം മണ്ണക്കല്ലിൽ കോവളം – കാരോട് ബൈപാസിനു കുറുകെ പഴയകട – മാവിളക്കടവ് റോഡിന് സമാന്തരമായി നിർമിക്കുന്ന മേൽപാലം പൂർത്തിയായി.
ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും വാഹനങ്ങളും ഓടിത്തുടങ്ങി. ഇനി ചെറിയ പണികൾ മാത്രമാണ് ശേഷിക്കുന്നത്.
കുറച്ചു ഭാഗം ടാറിങ്, പ്ലാസ്റ്ററിങ്, പെയിന്റിങ് തുടങ്ങിയ ജോലികളാണ് ശേഷിക്കുന്നത്. ആഴ്ചകൾക്കുള്ളിൽ തന്നെ ഇതു പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആദ്യ ഘട്ടത്തിൽ നിർമാണം മന്ദഗതിയിലെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ എൻഎച്ച് അധികൃതരും കരാറുകാരും പാലത്തിന്റെ നിർമാണത്തിന്റെ വേഗത വർധിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് നിർമാണം ആരംഭിച്ചത്. 3.37 കോടി രൂപയാണ് നിർമാണ ചെലവ്.പഴയകട
– മാവിളക്കടവ് വളരെ തിരക്കേറിയ റോഡായിരുന്നു. ഇക്കാര്യം ശരിക്ക് അറിയാമായിരുന്നിട്ടും ഈ റോഡ് മുറിച്ചാണ് വർഷങ്ങൾക്കു മുൻപ് കഴക്കൂട്ടം – കാരോട് ബൈപാസ് നിർമിച്ചത്.
റോഡ് മുറിക്കരുതെന്നും മേൽപാലം വേണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടെങ്കിലും എൻഎച്ച് അതോറിറ്റി അതിനു നേരെ മുഖം തിരിച്ചു. പിന്നീട് വലിയ പ്രക്ഷോഭങ്ങൾ നടത്തിയ ശേഷമാണ് ‘മേൽപ്പാലം’ എന്ന ജനത്തിന്റെ ആവശ്യം അംഗീകരിച്ചത്.
അര നൂറ്റാണ്ടിലേറെയായി ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നതാണ് പഴയകട മാവിളക്കടവ് റോഡ്.
മാവിളക്കടവ്, വട്ടവിള, കുളത്തൂർ, പ്ലാമൂട്ടുക്കട, പാറശാല പ്രദേശങ്ങളിലേക്ക് നെയ്യാറ്റിൻകര, പഴയകട, തിരുപുറം കാഞ്ഞിരംകുളം പ്രദേശങ്ങളിലെ ജനങ്ങൾക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണിത്.
ബൈപാസ് വന്നതോടെ റോഡ് മണ്ണക്കലിൽ വച്ച് തിരിഞ്ഞ് സർവീസ് റോഡിലൂടെ പോകേണ്ട സ്ഥിതിയായി. ബദൽ സൗകര്യം ഒരുക്കിയെങ്കിലും അതു കൂടുതൽ ബുദ്ധമുട്ടിലാക്കി.
ഇതോടെ ജനം പ്രതിഷേധിക്കുകയും ഒടുവിൽ മേൽപാലമെന്ന ആവശ്യം നേടിയെടുക്കുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

