നേമം ∙ സിപിഎം ഭരണകാലത്ത് 100 കോടിയോളം രൂപയുടെ ക്രമക്കേട് നടന്ന നേമം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് കടുത്ത ആഘാതമായി നിക്ഷേപക കൂട്ടായ്മ. എത്ര തുക തിരികെ കിട്ടുമെന്ന് പറയാനാവില്ലെന്നും നിക്ഷേപകർ മറ്റു രീതികളിലേക്ക് പോകുന്നത് കിട്ടാനുള്ളതു കൂടി നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ഉദ്ഘാടനം ചെയ്ത മന്ത്രി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപനം പ്രതീക്ഷിച്ചെത്തിയവർ നിരാശയും പ്രതിഷേധവും മറച്ചുവയ്ക്കാതെ കണ്ണീരോടെ മടങ്ങി. പണം നഷ്ടപ്പെട്ട
300 ഓളം നിക്ഷേപകരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. പണം തിരികെ ലഭിക്കാൻ നിയമപരമായ എല്ലാ നടപടിയും സ്ഥലം എംഎൽഎ എന്ന നിലയിൽ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.
‘ബാങ്കിലുള്ളതും പിരിഞ്ഞു കിട്ടാനുള്ളതും നിക്ഷേപകർക്ക് നൽകാനുള്ളതുമായ പണം തമ്മിൽ ഒരു പൊരുത്തവുമില്ല. എത്ര തുക തിരികെ ലഭിക്കുമെന്ന് പറയാൻ കഴിയില്ല. ഒരു സഹകരണ പ്രസ്ഥാനത്തിലും ഉള്ളയാളല്ല ഞാൻ.
സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും എല്ലാവരും കാത്തിരിക്കണം ’ എന്നിങ്ങനെ പോയി മന്ത്രിയുടെ പ്രസംഗം. പാർട്ടി പ്രവർത്തകരുടെയും പൊലീസിന്റെയും അകമ്പടിയോടെയാണ് മന്ത്രി എത്തിയത്.
ഒരാഴ്ചയ്ക്കുള്ളിൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പുനരുദ്ധാരണത്തിന് സാമ്പത്തിക പാക്കേജ് സർക്കാരിന് സമർപ്പിക്കും. വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. നിക്ഷേപ കൂട്ടായ്മയും നിക്ഷേപകരിൽ ചിലരും മന്ത്രിക്ക് നിവേദനം നൽകി.
അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം അവതരിപ്പിക്കണമെന്ന് നിക്ഷേപ കൂട്ടായ്മ ആവശ്യപ്പെട്ടു. കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കൈമനം സുരേഷ്, ശാന്തിവിള സുബൈർ, എം.എൻ.നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

