ആലപ്പുഴ ∙ നഗരത്തിലെ ഹോട്ടലുകളിലെ മലിനജലം ശുദ്ധീകരിക്കാൻ വഴിച്ചേരിയിൽ സ്ഥാപിച്ച പ്ലാന്റിൽ നിന്നു ദുർഗന്ധം; പരാതിയുമായി പരിസരവാസികൾ രംഗത്ത്. പരീക്ഷണാടിസ്ഥാനത്തിലാണ് നഗരത്തിലെ ഹോട്ടലുകളിലെ മലിനജലം ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ വഴിച്ചേരിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റ് സ്ഥാപിച്ചത്.
പ്രദേശവാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന ഉറപ്പിലാണ് നഗരഹൃദയത്തിൽ പ്ലാന്റ് സ്ഥാപിച്ചത്.
നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നുള്ള മലിനജലം വലിയ ടാങ്കിൽ ശേഖരിച്ച് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് പുറംതള്ളുകയാണ് രീതി. ശുദ്ധീകരണ സമയത്ത് പ്രദേശത്ത് കൂടി മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു പരിസരവാസികൾ പറയുന്നു.
ദിവസേന 2000– 5000 ലീറ്റർ മലിനജലമാണ് ഇവിടെ എത്തിച്ച് ശുദ്ധീകരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമാണ് ഇവിടെ ശുദ്ധീകരണം നടക്കുന്നത്.
ഈ സമയത്ത് വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നു പരിസരവാസികൾ പറയുന്നു.
ഇതിനു സമീപത്തു തന്നെയാണ് നഗരസഭയുടെ ആധുനിക അറവുശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഹരിതകർമ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കൊണ്ടുവന്നു തള്ളുന്നത്. മാലിന്യം ഇവിടെ എത്തിച്ച് തരംതിരിച്ച് കരാർ കമ്പനിയിലേക്ക് കയറ്റി അയയ്ക്കുകയാണ് പതിവ്.
എന്നാൽ കൃത്യമായി മാലിന്യം കയറ്റി അയയ്ക്കാത്തതിനെ തുടർന്നു ഇവിടെ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. രാത്രി പുറത്തു നിന്നുള്ളവരും ഇവിടെ മാലിന്യം വലിച്ചെറിയുന്നുണ്ട്. ശുദ്ധീകരണ പ്ലാന്റിനും മാലിന്യശേഖരണ കേന്ദ്രത്തിനും സമീപത്താണ് ദിവസേന ആയിരങ്ങൾ വന്നുപോകുന്ന സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്.
സമീപത്തായി പെട്രോൾ പമ്പും പ്രവർത്തിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

