മൺറോത്തുരുത്ത്∙ റോഡ് നവീകരണത്തിന്റെ ഭാഗമായി നിരത്തിയ മെറ്റലിൽ നിന്നുയരുന്ന പൊടിയിൽ വലഞ്ഞു പ്രദേശവാസികൾ. കൊച്ചുമാട്ടേൽ – പുളിമൂട്ടിൽ റോഡിന് ഇരുവശത്തും താമസിക്കുന്നവരാണു ബുദ്ധിമുട്ടിലായത്. ഇരുചക്ര വാഹനങ്ങൾ കടന്നുപോയാൽ പോലും പറക്കുന്ന പാറപ്പൊടി കാരണം വീടുകളുടെ ജനലുകൾ പോലും തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്.
സമീപത്തെ ചെടികളും മരങ്ങളും എല്ലാം പൊടി മൂടി.
വർഷങ്ങളായി പൊളിഞ്ഞു കിടന്ന റോഡിൽ തിരഞ്ഞെടുപ്പിനു മുൻപാണു നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റോഡിൽ മെറ്റൽ ഇട്ടു നിരപ്പാക്കിയ ശേഷം നവീകരണം നിർത്തിവച്ചിരിക്കുകയാണ്.
റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. 2 ദിവസത്തിനകം ടാറിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

