കാസർകോട് ∙ കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോൾ പിരിവിൽ ബസ് യാത്രക്കാർക്ക് ഇരുട്ടടി. കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ യാത്രക്കാർക്കുള്ള ബസ് ചാർജ് ഒറ്റയടിക്കു 7 രൂപ മുതൽ 10 രൂപ വരെ വർധിപ്പിച്ചു.
രാജഹംസം ബസിൽ 10 രൂപയാണ് വർധന നിലവിൽ വന്നത്. ഓർഡിനറി ബസിൽ 7 രൂപ വർധന.
കർണാടകയുടെ 42 ബസ് ആണ് ആരിക്കാടി ടോൾ പ്ലാസ വഴി കടന്നുപോകുന്നത്.
കാസർകോട് നിന്നു മംഗളൂരുവിലേക്ക് 81 രൂപയാണ് ബസ് ചാർജ്. അത് 88 രൂപയായി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
കേരള ട്രാൻസ്പോർട്ട് കോർപറേഷൻ കാസർകോട് ഡിപ്പോയിൽ നിന്നുള്ള 32 ബസ് ഉൾപ്പെടെ കേരള ട്രാൻസ്പോർട്ട് കോർപറേഷന്റെ അൻപതോളം ബസ് സർവീസ് നടത്തുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും യാത്രയ്ക്കു ടോൾ പ്ലാസയിൽനിന്ന് ഫാസ്റ്റ് ടാഗ് വഴി 450 രൂപയാണ് ഒരു ബസിനു പിടിക്കുന്നത്.
എന്നാൽ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ യാത്രക്കാർക്ക് ചാർജ് വർധിപ്പിച്ചിട്ടില്ല.
കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ഒറ്റയടിക്ക് 7 രൂപ വർധിപ്പിച്ചത് യാത്രക്കാർക്ക് കനത്ത പ്രഹരമായി. ടോൾ പിരിവ് വലിയ ബാധ്യതയാകുമെന്ന കാരണത്താൽ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ കൂടി ബസ് ചാർജ് വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
കുമ്പളയിൽ നിന്നു ഉപ്പള 18 രൂപ ഉണ്ടായിരുന്നത് 25 രൂപ, കുമ്പള –മംഗളൂരു 67 രൂപ ഉണ്ടായിരുന്നത് 75 രൂപ എന്നിങ്ങനെയാണ് കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ യാത്രക്കാരുടെ ചാർജ് വർധിപ്പിച്ചത്. കുമ്പള– മംഗളൂരു യാത്രയ്ക്ക് രാജഹംസ ബസിൽ നിരക്ക് 90 രൂപയായി വർധിപ്പിച്ചു.
നേരത്തെ 80 രൂപയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

