മാനന്തവാടി ∙ 5 പതിറ്റാണ്ടോളം പഴക്കമുള്ള നിലവിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് നീക്കി പുതിയ ബസ് ബേ നിർമിക്കും. ഇതിനായുള്ള പദ്ധതി രേഖയ്ക്ക് നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകി. തിരുവനന്തപുരം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് നൽകിയ ക്വട്ടേഷനാണ് അംഗീകിച്ചത്. ഇതോടൊപ്പം താഴെയങ്ങാടിയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാനും ഭരണ സമിതി ശ്രമം ഊർജിതമാക്കി.
മാനന്തവാടി ബിഷപ് ഹൗസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ ബസ് സ്റ്റാൻഡ് സമുച്ചയം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂമി തരംമാറ്റുന്നത് സംബന്ധിച്ച് റവന്യു അധികൃതരുമായി നഗരസഭ പ്രാഥമിക ചർച്ചകൾ നടത്തി.
ബസ് ബേ നിർമാണത്തിന് 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരള റൂറൽ അർബൻ ഡവലപ്മെന്റ് കോർപറേഷനിൽ നിന്ന് വായ്പ എടുത്താണ് തുക കണ്ടെത്തുക. കെട്ടിട
നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ഒരേ സമയം 6 ബസുകൾ നിർത്തിയിടാനുള്ള സൗകര്യമാണ് ഇതിൽ ഉണ്ടാകുക.
സ്വകാര്യ വാഹനങ്ങൾ നിർത്തി ഇടാനുള്ള സൗകര്യവും ബസ് ബേയുടെ ഭാഗമായി ഒരുക്കും. നിലവിലെ ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന സ്ഥലത്താണ് 3 നില കെട്ടിടം നിർമിക്കുക. 43 കട
മുറികളും ഇതിൽ ഉണ്ടാകും.
1977ൽ നിർമിച്ച നിലവിലുള്ള നഗരസഭാ ബസ് സ്റ്റാൻഡിന് ബലക്ഷയം സംഭവിച്ചതായുള്ള നഗരസഭാ അസി എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പൊളിച്ച് നീക്കാൻ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. ബസ് സ്റ്റാൻ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ നോട്ടിസ് നൽകുകയും ചെയ്തിരുന്നതാണ്. യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതിനാൽ കെട്ടിടത്തിന്റെ സീലിങ് പലപ്പോഴും അടർന്ന് വീഴുന്നത് അപകട
ഭീഷണി ഉയർത്തിയിരുന്നു.
താഴെയങ്ങാടിയിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ ഭൂമി തരംമാറ്റൽ പ്രക്രിയകൾ പൂർത്തിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾക്കായി സബ് കലക്ടറുടെ ഓഫിസിനെ സമീപിച്ചതായും ബസ് ബേ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

