യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുവ ഭീഷണി രാജ്യാന്തര സാമ്പത്തിക വിപണികളിൽ ആശങ്ക പടർത്തുന്നു. പ്രധാന ഓഹരി വിപണികളെല്ലാം നഷ്ടത്തിലായി.
സ്വർണം ഓരോ മണിക്കൂറിലും റെക്കോർഡുകൾ തിരുത്തി മുന്നേറുന്നു. ക്രൂഡ് ഓയിലും ക്രിപ്റ്റോ കറൻസിനകളും ഇടിവിലാണ്.
ഇന്ത്യയുമായി വ്യാപാര കരാർ ഒപ്പിടാനുള്ള അവസാന ഘട്ടത്തിലെത്തിയെന്ന് യൂറോപ്യൻ കമിഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലിയൻ പറഞ്ഞത് വിപണിക്ക് ആശ്വാസമാണ്.
എല്ലാ കരാറുകളുടെയും മാതാവെന്നാണ് ലോക സാമ്പത്തിക ഫോറത്തിൽ ഉർസുല ഇതിനെ വിശേഷിപ്പിച്ചത്. അടുത്ത ദിവസങ്ങളിൽ ഞാൻ ഇന്ത്യയിലേക്ക് യാത്ര പോകും.
ഇനിയും ജോലി ബാക്കിയുണ്ട്. എന്നാൽ ചരിത്രപരമായ ഒരു കരാർ സാധ്യമാക്കുന്നതിന്റെ അരികിലാണ് ഞങ്ങൾ.
ചിലർ ഇതിനെ എല്ലാ കരാറുകളുടെയും മാതാവെന്നാണ് വിളിക്കുന്നത്. 200 കോടി പേര്‍ക്ക് ഈ കരാറിന്റെ ഗുണം ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു.
10 ലക്ഷം കോടി നഷ്ടം
ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ എട്ട് മാസത്തിനിടെ നേരിട്ട
ഏറ്റവും വലിയ നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒറ്റ ദിവസത്തിൽ നിക്ഷേപകരുടെ പോക്കറ്റില്‍ നിന്ന് ഒലിച്ചുപോയത് 10 ലക്ഷം കോടി ഡോളറാണ്.
വിദേശ നിക്ഷേപകർ ഇന്നലെ 2,938 കോടി രൂപയുടെ അറ്റവിൽപ്പനക്കാരായി. അതേസമയം, ഇന്ന് ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായാണ് ട്രേഡ് ചെയ്യുന്നത്.
വിപണി ലാഭത്തിൽ വ്യാപാരം ആരംഭിക്കാനാണ് സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ മാന്ദ്യം വിപണിയെ ബാധിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
സെല്‍ അമേരിക്ക
പ്രതീക്ഷിച്ചത് പോലെ ഇന്നലെ യുഎസ് വിപണികൾ കനത്ത നഷ്ടത്തിലായി.
ഒക്ടോബർ 10 ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് മൂന്ന് സൂചികകൾക്കുമുണ്ടായത്. എസ് ആൻഡ് പി 2.06 ശതമാനവും നാസ്ഡാക്ക് 2.39 ശതമാനവവും ഡോ ജോൺ 1.76 ശതമാനവും ഇടിഞ്ഞു.
യൂറോപിനെതിരായ തീരുവ ഭീഷണിക്ക് ശേഷം ഇന്നലെയാണ് വിപണി ആദ്യമായി തുറക്കുന്നത്. യുഎസ് വിപണിയുടെ ആശങ്ക സൂചികയായ സിബിഒഇ വോൾട്ടാലിറ്റി ഇൻഡക്സ് 20 പോയിന്റ് കുതിച്ചു.
നവംബറിന് ശേഷം ഇത്രയും വർധനയുണ്ടാകുന്നത് ഇതാദ്യം. ട്രംപിന്റെ നീക്കങ്ങളിൽ നിക്ഷേപകർ കടുത്ത ആശങ്കയിലാണെന്നാണ് ഇതിന്റെ സൂചന.
യൂറോപ്യൻ വിപണി രണ്ടാം ദിവസവും കനത്ത നഷ്ടത്തിലാണ്.
200 ശതമാനം അധിക തീരുവ കൂടി ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതോടെ ഫ്രാൻസിലെ മദ്യനിർമാണ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ലോകനേതാക്കന്മാരുടെ ഒത്തുചേരലാണ് ഇപ്പോൾ നിക്ഷേപകർ ഉറ്റുനോക്കുന്നത്.
ഏഷ്യൻ വിപണികളിലെ കഥയും വേറൊന്നല്ല. പ്രധാന ഓഹരി സൂചികകൾ തുടക്കം മുതൽ നഷ്ടത്തിലായി.
നിക്കെയ് 1.28 ശതമാനവും ഹോങ്കോങ് സൂചിക 0.12 ശതമാനവും ഇടിഞ്ഞു. ഷാൻഹായ് സൂചിക തുടക്കത്തിൽ ഇടിഞ്ഞെങ്കിലും നിലവിൽ ചെറിയ നേട്ടത്തിലാണ്.
സ്വർണത്തിന് ഇതെന്ത് പറ്റി
ഇന്നലെ രാജ്യന്തര വിപണിയിൽ ചരിത്രത്തിൽ ആദ്യമായി ഔൺസിന് 4,700 ഡോളറെന്ന നാഴികക്കല്ല് പിന്നിട്ട
സ്വർണം ഇന്ന് ഒരു പടികൂടി മുന്നോട്ടുനീങ്ങി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ ഔണ്‍സിന് 4,835 ഡോളറിലാണ് നിലവിൽ സ്വർണവ്യാപാരം.
ഇന്നലെ സംസ്ഥാനത്ത് മൂന്ന് തവണയായി പവന് മൂവായിരം രൂപയോളം വർധിച്ചിരുന്നു. വൈകുന്നേരമായപ്പോൾ വില അൽപ്പം കുറഞ്ഞു.
ഇന്നും വില വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ക്രൂഡ് ഓയിൽ വില ഇന്നും ഇടിവിലാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വർധിച്ചതും വിപണിയിൽ ആവശ്യത്തിൽ കൂടുതല്‍ സ്റ്റോക്കുണ്ടെന്ന വിലയിരുത്തലുമാണ് വില ഇടിയാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
ക്രിപ്റ്റോ കറൻസികളിലും ഇടിവ് തുടരുകയാണ്.
ബിറ്റ്കോയിനും എതേറിയവും ഉൾപ്പെടെയുള്ളവ വലിയ നഷ്ടത്തിലാണ്. യൂറോപ്യൻ യൂണിയനും യുഎസും തമ്മിലുള്ള വ്യാപാര തർക്കം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ക്രിപ്റ്റോ വിപണി ഭയക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

