കൊല്ലം: പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം. ക്രിമിനൽ കേസ് പ്രതി ജീപ്പുപയോഗിച്ച് പോലീസ് വാഹനം ഇടിച്ച് തകർത്തു.
നിരവധി കേസുകളിൽ പ്രതിയായ സജീവാണ് ജീപ്പ് ഉപയോഗിച്ച് പോലീസ് വാഹനം ഇടിച്ച് തകർത്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്.
നേരത്തെ പിടവൂർ പുത്തൻകാവ് ശ്രീമാഹാവിഷ്ണു ക്ഷേത്രത്തിലെ സപ്താഹ ചടങ്ങിൽ നായയുമായി എത്തി ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി.
പിന്നാലെയാണ് പൊലീസിന് നേരെയുള്ള ആക്രമണമുണ്ടായത്. പൊലീസ് വാഹനത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ അനീഷിന് പരിക്കേറ്റു.
സംഭവ ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം തുടരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

