കൊച്ചി: എറണാകുളം വൈപ്പിനിൽ ഇരുപത് രൂപയുടെ ഗ്രേവിയെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഹോട്ടലിൽ പൊറോട്ട പാഴ്സൽ വാങ്ങാനെത്തിയ ജിബി യുവാവ് അധികമായി ഗ്രേവി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.
ഗ്രേവിക്ക് പ്രത്യേകം 20 രൂപ നൽകണമെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കിയതോടെ യുവാവ് പ്രകോപിതനാകുകയും ഹോട്ടൽ ഉടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ യുവാവ് ഹോട്ടൽ ഉടമയെ കൈയ്യേറ്റം ചെയ്യുകയും തടയാൻ ശ്രമിച്ച സ്ത്രീയെ മർദിക്കുകയും ചെയ്തതായാണ് പരാതി.
സംഭവത്തിൽ പരിക്കേറ്റവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ ഇനിയും പിടികൂടാനായിട്ടില്ല.
അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

