പുൽപള്ളി ∙ ചേകാടി വനഗ്രാമത്തിലേക്കുള്ള പാതയിൽ 3 ദിവസമായി തമ്പടിക്കുന്ന കാട്ടാന യാത്രക്കാർക്ക് ഭീഷണിയായി. സദാസമയവും വനാതിർത്തിയിലെ വയലിലും റോഡിലുമാണ് ആനയുള്ളത്.
കുട്ടികളും മുതിർന്നവരുമായ ഗോത്ര സമൂഹം ഊരുകളിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ഈ ആന. രണ്ടുദിവസമായി സദാസമയവും ആന ചിന്നംവിളിച്ചു നടക്കുകയാണെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നു സംശയിക്കുന്നെന്നും പ്രദേശവാസികൾ പറയുന്നു.
ഇരുചക്ര വാഹനയാത്രക്കാരിൽ പലരും ആനയെ കണ്ട് കാത്തുനിന്നശേഷമാണ് യാത്ര തുടരുന്നത്.
കർണാടകയിലേക്കും കാട്ടിക്കുളം, മാനന്തവാടി ഭാഗത്തേക്കും ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന റൂട്ടിലാണ് ആനയുള്ളത്. ബസ് അടക്കമുള്ള വലിയവാഹനങ്ങളെത്തുമ്പോൾ ആന റോഡിൽനിന്നു മാറിനിൽക്കും.
വൈകാതെ വീണ്ടും പാതയോരത്തെത്തും. ഇരുട്ടിയശേഷം ഇതുവഴിയുള്ള ബൈക്ക് യാത്ര അപകടകരമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

