കോഴിക്കോട് ∙ രാജ്യത്ത് ആദ്യമായി സർക്കാർ മെഡിക്കൽ കോളജിൽ ന്യൂക്ലിയർ മെഡിസിനിൽ പിജി കോഴ്സ് ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് പിജി കോഴ്സ് ആരംഭിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച പഠനം ആരംഭിച്ചു. പെറ്റ് സ്കാൻ ഉൾപ്പെടെ മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങളും അധ്യാപകരെയും ഉറപ്പ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ന്യൂക്ലിയർ മെഡിസിനിൽ കോഴ്സ് ആരംഭിച്ചത്.
കാൻസർ രോഗത്തിന്റെ വിദഗ്ധ ചികിത്സയിൽ കേരളം മുന്നോട്ട് പോകുമ്പോൾ ഈ കോഴ്സ് കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കുന്നതിൽ സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജിലും ഈ ചികിത്സാ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് പൂർത്തിയാകുകയാണ്.
ബിഎസ്സി ന്യൂക്ലിയർ മെഡിസിൻ കോഴ്സും ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

