കോഴിക്കോട് ∙ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഇലക്ടറൽ റോൾ ഒബ്സർവർ എം.ജി.രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. അർഹരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആരെയും വിട്ടുപോകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
വോട്ടർ പട്ടിക കുറ്റമറ്റ രീതിയിൽ പ്രസിദ്ധീകരിക്കുന്നതിന് രാഷ്ട്രീയ കക്ഷികളുടെ സഹകരണം അഭ്യർഥിച്ചു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് വിശദീകരിച്ചു.
ഒരേ വീട്ടിലെ ആളുകൾ വ്യത്യസ്ത ബൂത്തുകളിൽ വരുന്നത്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ, നേരത്തെയുണ്ടായിരുന്ന ബൂത്തുകൾ മാറൽ എന്നിവയടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടി പ്രതിനിധികൾ ഉന്നയിച്ചു.
ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ ഗൗതം രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ, ഡെപ്യൂട്ടി കലക്ടർമാരായ പി.പി.ശാലിനി, എം.രേഖ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

