കൽപറ്റ ∙ സുൽത്താൻ ബത്തേരി നഗരസഭയിൽ സംഘടിപ്പിച്ച ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിൽ 24 പരാതികൾക്ക് പരിഹാരം. നഗരസഭാ ഹാളിൽ നടന്ന അദാലത്തിൽ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, എഡിഎം എം.ജെ.അഗസ്റ്റിൻ എന്നിവരാണ് പരാതികൾ പരിഗണിച്ചത്.
മുൻകൂട്ടി ഓൺലൈനായി റജിസ്റ്റർ ചെയ്ത 16 പരാതികൾക്ക് പുറമേ, 88 പരാതികൾ കൂടി അദാലത്തിൽ നേരിട്ട് ലഭിച്ചു. ആകെ ലഭിച്ച 104 പരാതികളിൽ 24 എണ്ണം അദാലത്തിൽ അപേക്ഷകർക്ക് അനുകൂലമായി തീർപ്പാക്കി.
തുടർനടപടികൾ ആവശ്യമുള്ള പരാതികൾ ബന്ധപ്പെട്ട
വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തശേഷം നടപടി സ്വീകരിക്കുന്നതിനായി കൈമാറി. വിവിധ വകുപ്പുകളിലെ ജില്ലാതല-താലൂക്ക് തല ഉദ്യോഗസ്ഥരും, പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥരും അദാലത്തിന്റെ ഭാഗമായി.
വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിക്കുന്ന പരാതികൾക്ക് എത്രയും വേഗം പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ഭൂമി- ഭവന പദ്ധതികളുമായി ബന്ധപ്പെട്ട അപേക്ഷകൾ, വീടുകൾക്കും പൊതുനിരത്തുകൾക്കും ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അപേക്ഷകൾ, സ്കൂൾ അടിസ്ഥാന സൗകര്യ വികസനം, മരണ സർട്ടിഫിക്കറ്റ്, ബാങ്ക് ലോൺ, കുടിവെള്ള പ്രശ്നം, വന്യമൃഗ ശല്യം, തെരുവ് മൃഗങ്ങൾക്കുള്ള ഷെൽട്ടർ, അനധികൃത മണ്ണെടുപ്പ്, പൊതുവഴിക്കും തോടുകൾക്കും സംരക്ഷണ ഭിത്തി നിർമാണം, റേഷൻ കാർഡ് മുൻഗണനാ പട്ടികയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ, പട്ടയം അനുവദിക്കാനുള്ള അപേക്ഷ, ഭൂനികുതി, തൊഴിലാളി പെൻഷൻ, മാൻ മിസ്സിങ് പരാതി, ഫെൻസിങ് നിർമാണം, കുടുംബാരോഗ്യ കേന്ദ്രം ക്രമീകരണം തുടങ്ങി നിരവധി പരാതികളും അപേക്ഷകളുമാണ് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്.
അദാലത്തിനോട് അനുബന്ധമായി അക്ഷയ സേവനങ്ങളും മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു.
ഡെപ്യൂട്ടി കലക്ടർമാരായ കെ. മനോജ് കുമാർ, എം.കെ.ഇന്ദു, കെ.എസ്.നസിയ, ജില്ലാ പ്ലാനിങ് ഓഫിസർ എം.പ്രസാദൻ, എൽഎസ്ജിഡി ജെ.ഡി.ബൈജു ജോസ്, ജില്ലാ പട്ടികവർഗ വികസന ഓഫിസർ ജി.പ്രമോദ്, സുൽത്താൻ ബത്തേരി തഹസിൽദാർ എം.എസ്.ശിവദാസൻ, സുൽത്താൻ ബത്തേരി നഗരസഭ ചെയർപഴ്സൻ റസീന അബ്ദുൽ ഖാദർ, നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ.എം.സൈനുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.ടി.റെജി, നഗരസഭ കൗൺസിലർമാർ, മറ്റ് പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

