കോഴിക്കോട് ∙ നിരവധി ലഹരിമരുന്ന് കേസിലെ പ്രതിയായ കൊടുവള്ളി തെക്കേപൊയിൽ അബ്ദുൽ കബീറിനെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (പിഐടിഎൻഡിപിഎസ്) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കഞ്ചാവ്, എംഡിഎംഎ എന്നിവയുടെ ഉപയോഗവും വിൽപനയും നടത്തുകയും അതിലൂടെ അനധികൃത സ്വത്ത് സമ്പാദിക്കുകയും ചെയ്തതിൽ നിലവിൽ 7 ഓളം കേസുകളിൽ പ്രതിയാണ്.
കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് അഡീഷനൽ ചീഫ് സെക്രട്ടറി പ്രതിക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പൊലീസ് സ്വീകരിക്കുന്നതെന്നും ലഹരിമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നർകോട്ടിക് സെൽ അസി.
പൊലീസ് കമ്മിഷണർ കെ.എ.ബോസ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

