കോട്ടയം∙ കഴിഞ്ഞ ദിവസം അന്തരിച്ച തഹസിൽദാർ എസ്.എൻ.അനിൽകുമാറിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ജനപ്രതിനിധികളും സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ വൻ ജനാവലി അന്തിമോപചാരം അർപ്പിക്കാനെത്തി. മിനി സിവിൽ സ്റ്റേഷനിലും കലക്ടറേറ്റ് അങ്കണത്തിലും ഭൗതിക ശരീരം പൊതുദർശനത്തിന് എത്തിച്ചിരുന്നു.
മന്ത്രി വി.എൻ.വാസവൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, കലക്ടർ ചേതൻകുമാർ മീണ, നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ, സെക്രട്ടറി എ.എം.രാധാകൃഷ്ണൻ നായർ, വിവിധ സർവീസ് സംഘടനാ ഭാരവാഹികൾ തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
നീണ്ടൂരിലെ വസതിയിൽ സംസ്കാരം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

