കുറുപ്പന്തറ ∙ റെയിൽവേ മേൽപാലം നിർമിക്കുന്നതിന് ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. മേൽപാലത്തിന് അനുമതി ലഭിച്ച് 14 വർഷത്തിനു ശേഷമാണ് നിർമാണ നടപടികൾ ആരംഭിക്കുന്നത്.പാലത്തിന് തടസ്സവാദം ഉന്നയിച്ച് ചിലർ കോടതിയെ സമീപിച്ചിരുന്നു.
ഇവരുടെ വാദം കോടതി തള്ളിയതോടെ സ്ഥലം ഏറ്റെടുപ്പു നടപടികൾ റവന്യു വകുപ്പ് വേഗത്തിലാക്കുകയായിരുന്നു. ഏറെ തിരക്കേറിയ ആലപ്പുഴ– മധുര മിനി ഹൈവേയിൽ കുറുപ്പന്തറയിലുള്ള റെയിൽവേയുടെ ലവൽ ക്രോസിൽ മേൽപാലം നിർമിക്കുന്നത് 2012–13ൽ ജോസ് കെ.മാണി എംപിയുടെ ശ്രമഫലമായി റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തി.
2018ൽ കിഫ്ബിയിൽനിന്നു സ്ഥലം ഏറ്റെടുപ്പിനും നിർമാണത്തിനും വേണ്ടി മോൻസ് ജോസഫ് എംഎൽഎ ഇടപെട്ട് 30.56 കോടി രൂപ അനുവദിച്ചു. തുടർന്ന് പാലം നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് ചിലർ കോടതിയെ സമീപിച്ചത്.66 പേരുടെ വസ്തുക്കളും കെട്ടിടങ്ങളുമാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 45 പേരുടെ വസ്തുക്കളിലുള്ള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്.
2024 ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച മേൽപാലങ്ങളുടെ കൂട്ടത്തിൽ കുറുപ്പന്തറ റെയിൽവേ മേൽപാലവും ഉൾപ്പെട്ടിരുന്നു. കുറുപ്പന്തറയിൽ റെയിൽവേ മേൽപാലം വേണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇരട്ടപ്പാത പൂർത്തിയായതോടെ കുറുപ്പന്തറ റെയിൽവേ ക്രോസിൽ നാല് ട്രാക്കുകളുണ്ട്.
റെയിൽവേ ക്രോസ് അടയ്ക്കുന്നതോടെ ഇവിടെ വലിയ കുരുക്കും അപകടങ്ങളും പതിവാണെന്ന് ഗ്രാമവികസന സമിതി സെക്രട്ടറി വിൽസെന്റ് ചിറയിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് മേൽപാലം നിർമിക്കുന്നത്.
കുറുപ്പന്തറ മേൽപാലത്തിന് സ്ഥലമെടുപ്പ് നടത്തുമ്പോൾ നിലവിലുള്ള 53 നിർമിതികൾ ഒഴിവാക്കേണ്ടി വരും. 2013 –14 കാലത്ത് അനുവദിച്ച മേലേടം, കാരിത്താസ്, സംക്രാന്തി, മുളംതുരുത്തി മേൽപാലങ്ങൾ പൂർത്തിയാക്കി തുറന്നിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

