കോഴിക്കോട്∙ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനം 21 മുതൽ 24 വരെ കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ നടക്കും. ജനവിരുദ്ധ തൊഴിലാളി വിരുദ്ധ ഭരണകൂടത്തിനും ഭരണകൂടത്തിന്റെ കുഴലൂത്തുകാർക്കും വലിയ തിരിച്ചടികൾ നൽകി പുതിയ രാഷ്ട്രീയ ചരിത്രം രൂപപ്പെടുത്തേണ്ട
ഏറ്റവും പ്രസക്തമായ സാഹചര്യത്തിലാണ് സംഘടനയുടെ സംസ്ഥാന സമ്മേളനം നടക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദും ജനറൽ സെക്രട്ടറി പി.കെ.അരവിന്ദനും പറഞ്ഞു.
21ന് രാവിലെ 11ന് നടക്കുന്ന കൊടിമര ജാഥ രാമനാട്ടുകരയിൽ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് മുഖ്യപ്രഭാഷണം നടത്തും.
കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് ആണ് ജാഥ ക്യാപ്റ്റൻ. അഴിയൂരിൽ നിന്നാരംഭിക്കുന്ന പതാക ജാഥ മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഛായാചിത്ര ജാഥ പേരാമ്പ്രയിൽ ടി.സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന വിളംബര ജാഥ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും.
22ന് രാവിലെ 11ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
എം.കെ.രാഘവൻ എം.പി. പങ്കെടുക്കും.
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം കൽപറ്റ നാരായണനും ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വനിത സമ്മേളനം ജെബി മേത്തർ എംപിയും ഉദ്ഘാടനം ചെയ്യും.
3.30ന് സമ്മേളന നഗരിയിൽ നിന്നും മുതലക്കുളം മൈതാനത്തേക്ക് അധ്യാപക പ്രകടനം നടക്കും. തുടർന്ന് വൈകിട്ട് 4.30 നു മുതലക്കുളം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
ഷാഫി പറമ്പിൽ എംപി,ആര്യാടൻ ഷൗക്കത്ത് എംഎൽഎ, വി.ടി.ബൽറാം,അബിൻ വർക്കി തുടങ്ങിയവർ സംസാരിക്കും.
23ന് നടക്കുന്ന പ്രതിനിധി സമ്മേളനം എഐസിസി വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അധ്യക്ഷനാകും.
ട്രേഡ് യൂണിയൻ സുഹൃത് സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രനും യാത്രയയപ്പ് സമ്മേളനം കെ.മുരളീധരനും ജനപ്രതിനിധികൾക്കുള്ള സ്വീകരണം ബെന്നി ബഹനാൻ എംപിയും ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ടി.സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

