തിരുവനന്തപുരം ∙ മ്യൂസിയം പൊലീസ് ജനമൈത്രി സുരക്ഷാ യോഗം നടത്തി. നന്ദൻനഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വൈല്ലോപ്പള്ളി സംസ്കൃതി ഭവനിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ.
വിജയനായർ അധ്യക്ഷത വഹിച്ചു. നന്തൻകോട് വാർഡ് കൗൺസിലർ ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഭൂവനേന്ദ്രൻ സ്വാഗതം പറഞ്ഞു. 67ൽ പരം റസിഡൻസ് ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
നഗരസഭയിലെ നഗരാസൂത്രണ ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, മ്യൂസിയം പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ.ദീപു, കൗൺസിലർമാരായ പാളയം എസ്.ഷെർളി, കുന്നുകുഴി മേരിപുഷ്പം, വൈല്ലോപ്പള്ളി മെമ്പർ സെക്രട്ടറി മഹേഷ്, മ്യൂസിയം എസ്ഐ, ബീറ്റ് ഓഫിസർ പി.
രാഗേഷ് കുമാർ, സിറ്റി ട്രാഫിക്ക് എസ്ഐ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, നഗരസഭയുടെ ശാസ്തമംഗലം, ജഗതി, കവടിയാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജല അതോറിറ്റിയുടെ കവടിയാർ, പാളയം സെക്ഷനുകളിലെ അസിസ്റ്റന്റ് എൻജിനീയർമാർ, സ്വീവറേജ് കുര്യാത്തി, ശാസ്തമംഗലം സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ, കെആർഎഫ് – സ്മാർട്ട് സിറ്റി ഉദ്യോസ്ഥർ, കെഎസ്ഇബി കന്റോൺമെന്റ് എഇ, നിർഭയ വൊളന്റിയർമാരായ സീമാ സതീഷ്, ജെ.എസ്.അഞ്ജന തുടങ്ങിയവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

