രാവിലെ കുറിച്ച റെക്കോർഡ് ഉച്ചയായപ്പോൾ തിരുത്തി സ്വർണം. കേരളത്തിൽ ഉച്ചയ്ക്ക് ശേഷം സ്വർണം വാങ്ങാൻ പവന് 400 രൂപ അധികം നൽകണം.
1,07,240 രൂപയിലാണ് ഉച്ചക്ക് ശേഷമുള്ള സ്വർണവ്യാപാരം. ഗ്രാമിന് 400 രൂപ വർധിച്ച് 13,405 രൂപയിലെത്തി.
ഇന്ന് മാത്രം ഗ്രാമിന് കൂടിയത് 225 രൂപ. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ ഉയരങ്ങളിലെത്തിയതാണ് കേരളത്തിലും വില വർധിക്കാനുള്ള കാരണം.
പുതുക്കിയ വില അനുസരിച്ച് പത്ത് ശതമാനം പണിക്കൂലിയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,21,550 രൂപയെങ്കിലും വേണം
18 കാരറ്റ് സ്വർണത്തിന് പതിവുപോലെ രണ്ട് വിലയാണ്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) കീഴിലുള്ള ജ്വല്ലറികളില്‍ ഗ്രാമിന് 11,060 രൂപയ്ക്കാണ് വിൽപ്പന.
ഗ്രാമിന് 10,975 രൂപയാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) നിശ്ചയിച്ചിരിക്കുന്ന വില. വെള്ളി വിലയിൽ മാറ്റമില്ല.
ഗ്രാമിന് 305 രൂപയിലാണ് വ്യാപാരം.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4,666 ഡോളറെന്ന നിലയിലാണ് സ്വർണം. രാവിലെ 4,690 ഡോളർ വരെ ഉയർന്നിരുന്നു.
യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ട്രംപ് തീരുവ യുദ്ധം കടുപ്പിച്ചതാണ് സ്വർണവില വർധിക്കാനുള്ള കാരണം. ട്രംപിനെതിരെ യൂറോപ്യൻ യൂണിയൻ സംഘടിച്ചത് തർക്കം രൂക്ഷമാക്കി.
പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പറയുന്നുണ്ട്. പരിഹാരമായില്ലെങ്കിൽ കടുത്ത നടപടികൾക്ക് യൂറോപ്യൻ യൂണിയനും ഒരുങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

