ഇരിങ്ങാലക്കുട∙ ഠാണ – ബസ് സ്റ്റാൻഡ് റോഡിൽ കച്ചേരിവളപ്പിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും കടന്ന് പോകുന്ന ഏറെ ജനത്തിരക്കുള്ള റോഡ് മുഴുവൻ സമയവും വെള്ളക്കെട്ടായ അവസ്ഥയാണ്.
റോഡിൽ പള്ളിവേട്ട
ആൽത്തറ പരിസരത്ത് വെള്ളം കെട്ടി നിന്ന് ഈ ഭാഗത്ത് റോഡിലെ ടൈലുകൾ ഇളകിത്തുടങ്ങി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്ന സമയത്ത് കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതും പതിവായി.
പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തണമെന്ന് വാട്ടർ അതോറിറ്റി അധികൃതരോട് എന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

