തൃശൂർ∙ റാം കെയർ ഓഫ് ആനന്ദി നോവലിലെ മല്ലിയും ലോക സിനിമയിലെ നീലിയും തമ്മിൽ ഒരു ചെറിയ ബന്ധമുണ്ട്. മല്ലിയുടെ അമ്മായിയുടെ മകളായി വരും ഈ നീലിപ്പെണ്ണ് ! നാടോടി നൃത്ത വേദിയിൽ മല്ലിയായി ചുവടുവച്ച അനന്തിത സുഭാഷും നീലിയായി ചുവടുവച്ച റിഷിക രാകേഷും കസിൻസ് ആണ്. ഹൈസ്കൂൾ വിഭാഗം നാടോടിനൃത്ത മത്സരവേദിയിലാണ് കസിൻസായ അനന്തിത സുഭാഷും റിഷിക രാകേഷും മല്ലിയായും നീലിയായും ചുവടുവച്ചത്.
കാസർകോട് ഉദുമ സ്വദേശികളാണ് ഇരുവരും.
റിഷികയുടെ അമ്മയുടെ സഹോദരന്റെ മകളാണ് അനന്തിത. വെറും രണ്ടു ദിവസത്തിന്റെ വ്യത്യാസത്തിലാണ് അനന്തിതയും റിഷികയും ജനിച്ചത്.
നൃത്തം പഠിക്കാൻ ആരംഭിച്ചതും ഒരുമിച്ച് ഒരേ ഗുരുവിന്റെ കീഴിൽ തന്നെ. ചെമ്മനാട് സിജെഎച്ച്എസ്എസ് വിദ്യാർഥിയാണ് അനന്തിത.
റിഷിക ബാര ജിഎച്ച്എസ് വിദ്യാർഥിയും. അവന്തിത അപ്പീലുമായാണ് മത്സരിക്കാനെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

