താമരശ്ശേരി∙ പൊലീസ് നടത്തുന്ന കാൽനട യാത്രാ സുരക്ഷാ ക്യാംപെയ്നിന്റെ ഭാഗമായി ടൗണിൽ താമരശ്ശേരി ട്രാഫിക് പൊലീസ് ഗവ.വിഎച്ച്എസ്എസ് സ്റ്റുഡന്റ്സ് പൊലീസ് യൂണിറ്റുമായി സഹകരിച്ച് ദേശീയപാതയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കാൽനടയാത്ര നമ്മുടെ അവകാശം, കാൽനട യാത്രക്കാർക്ക് വഴി നടക്കാനുള്ള അവകാശത്തെ മാനിക്കുക എന്നീ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ പിടിച്ചും യാത്രക്കാരോട് സംവദിച്ചും നിയമം പാലിക്കുന്നവർക്കും മധുരം നൽകിയും പാലിക്കാത്തവർക്ക് ഉപദേശം കൊടുത്തുമായിരുന്നു പരിപാടി.
ട്രാഫിക് എസ്ഐ പി.സത്യൻ, എസ്ഐ കെ.കെ.സുബൈർ, എസ്പിസി സിപിഒ മാരായ റസാഖ് മലോറം, വി.സാഹിദ, സീനിയർ സിവിൽ ഓഫിസർമാരായ കെ.പി.പ്രശാന്ത്, എം.ബി.രതീഷ്, കെ.കെ.രജനീഷ്, സി.കെ.ശ്രീജിത്ത്, ഹോം ഗാർഡ് എം.വി.സന്തോഷ് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

