ചീമേനി ∙ വൈദ്യുതി എത്താത്തതുമൂലം ദുരിതത്തിലായി കയ്യൂർ–ചീമേനി പഞ്ചായത്തിലെ വെള്ളിക്കീലിലെ കർഷകർ. ചീമേനി തുറന്ന ജയിലിനു സമീപത്താണ് വെള്ളിക്കീൽ.
കുടുംബങ്ങൾ അധികമില്ലെങ്കിലും ഒട്ടേറെ ആളുകൾക്ക് കൃഷിയിടമുള്ള മേഖലയാണിത്. കാർഷിക മേഖലയിലെ ആവശ്യങ്ങൾക്കടക്കം വൈദ്യുതി അത്യാവശ്യമാണ്. അദാലത്തിൽ പ്രശ്ന പരിഹാരത്തിന് മന്ത്രി നിർദേശിച്ചെങ്കിലും വൈദ്യുതി എത്തിക്കാൻ കടമ്പകൾ ഏറെയുള്ളതിനാൽ ഇതുവരെ നടപടികളൊന്നും ആയിട്ടില്ല.
വൈദ്യുതി എത്തിക്കണമെങ്കിൽ 10 ലക്ഷം രൂപയെങ്കിലും ചെലവു പ്രതീക്ഷിക്കുന്നുണ്ട്. തുറവ് മേഖലയിൽ വൈദ്യുതി കടന്നുപോകുന്ന ട്രാൻസ്ഫോമർ ഉണ്ടെങ്കിലും മലയുടെ അടിവാരത്തുള്ള വെള്ളിക്കീലിലേക്ക് വൈദ്യുതി എത്തിക്കണമെങ്കിൽ വൈദ്യുതത്തൂണുകൾ ഒട്ടേറെ വേണ്ടിവരും.
ചെറിയ ജനറേറ്റർ ഉപയോഗിച്ചാണ് ഇപ്പോൾ കാർഷികാവശ്യങ്ങൾക്ക് വൈദ്യുതി കണ്ടെത്തുന്നത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നടന്ന അദാലത്തിൽ പങ്കെടുത്ത വികസനസമിതി ഭാരവാഹികൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇക്കാര്യം സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാൻ വൈദ്യുതി വകുപ്പ് അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

