ഒറ്റപ്പാലം ∙ കണ്ണിയംപുറത്തു പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നതും പ്രദേശത്തു വ്യാപക മോഷണം നടന്ന കഴിഞ്ഞ 6ന് ആകാമെന്ന നിഗമനത്തിൽ പൊലീസ്. ശേഖരിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമാകാത്തതാണ് അന്വേഷണത്തിനു മുന്നിലെ പ്രധാന വെല്ലുവിളി.
കണ്ണിയംപുറം പ്രദേശത്തെ റെയിൽവേലൈൻ വഴി വന്ന ശേഷം കവർച്ചയ്ക്കു കയറിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്. പൂട്ടിയിട്ടിരുന്ന, ശ്രീരാം നഗർ ശ്രീനന്ദനത്തിൽ നന്ദകുമാറിന്റെ വീട്ടിലെ കവർച്ച കഴിഞ്ഞ ദിവസമാണു പുറത്തറിഞ്ഞതെങ്കിലും 6നു രാത്രി ആദ്യം കയറിയത് ഇവിടെയാകാമെന്നു പൊലീസ് കരുതുന്നു.റെയിൽവേ ലൈനിൽ നിന്നു കണ്ണിയംപുറത്തെ പ്രധാനപാതയിലേക്കുള്ള റോഡിൽ ആദ്യമെത്തുന്നതു ശ്രീനന്ദനം വീട്ടിലാണ്.
ഇവിടെ നിന്ന് 5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, ഡയമണ്ട് ആഭരണങ്ങളാണ് കവർന്നിരുന്നത്.
നന്ദകുമാറും കുടുംബവും വിദേശത്താണ്. ചെർപ്പുളശ്ശേരി നെല്ലായയിലെ ബന്ധുക്കൾ വൈദ്യുതി ബിൽ എടുക്കാനായി കഴിഞ്ഞ ദിവസം രാവിലെ എത്തിയപ്പോഴാണു വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു തകർക്കപ്പെട്ട
നിലയിൽ കാണപ്പെട്ടത്.അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച സമീപത്തെ മറ്റു ചില വീടുകൾക്കു സമീപം അപരിചിതരായ ചിലരെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇതു മോഷ്ടാക്കൾ ആകാൻ ഇടയില്ലെന്നാണു പൊലീസ് കരുതുന്നത്. കഴിഞ്ഞ 6നു 2 വ്യാപാരസ്ഥാപനങ്ങളിലും 2 ക്ഷേത്രങ്ങളിലും കവർച്ചയും 4 വീടുകളിലും ഒരു സ്ഥാപനത്തിലും കവർച്ചാശ്രമവുമാണു നടന്നിരുന്നത്.
പാലക്കാട് -കുളപ്പുള്ളി പാതയോരത്തെ പെയിന്റ് കടയിലും ഇതേ കെട്ടിടത്തിനു മുകളിലെ നിലയിലെ ഭക്ഷ്യോൽപന്ന നിർമാണ സ്ഥാപനത്തിലുമായിരുന്നു കവർച്ച.
പെയിന്റ് കടയിലെ മേശവലിപ്പിൽ നിന്നു 4000 രൂപയും സിസിടിവി ഡിവിആറും 3 പെൻഡ്രൈവുകളും മോഷ്ടിച്ചു. സ്ഥാപനത്തിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചിരുന്നു.
ആകെ ഇരുപത്തി അയ്യായിരത്തോളം രൂപയുടെ നഷ്ടമാണു സംഭവിച്ചിരുന്നത്.ഭക്ഷ്യോൽപന്ന നിർമാണ സ്ഥാപനത്തിനുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ച 6800 രൂപയും ടാബുമാണു നഷ്ടപ്പെട്ടത്. കണ്ണിയംപുറം തെരുവിലെ മുനിയപ്പൻ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ നിന്ന് 5000 രൂപയോളവും പ്രധാന പാതയോരത്തെ ഗുരുമൂർത്തി ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നു 3000 രൂപയോളവും കവർന്നു.
പാതയോരത്തെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹന ഷോറൂമിലും പ്രദേശത്തെ 4 വീടുകളിലുമായിരുന്നു മോഷണ ശ്രമം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

