തുറവൂർ∙ ഒരു കോടിയോളം രൂപ ചെലവിട്ട് നിർമിക്കുന്ന അരോമ ചുണ്ടൻ വള്ളത്തിന്റെ വള്ളം മലർത്തൽ ചടങ്ങ് നടന്നു.128 അടി നീളവും 64 ഇഞ്ച് വീതിയും 22 ഇഞ്ച് താഴ്ചയുമുള്ള വള്ളമാണ് എടത്വ സാബു ആചാരിയുടെ നേതൃത്വത്തിലുള്ള സംഘം നിർമിക്കുന്നത്. വളമംഗലം കാവിൽ ഭാഗത്തുള്ള പുരയിടത്തിലാണ് നിർമാണം.
1959 മുതൽ കേരളത്തിന്റെ പ്രധാനപ്പെട്ട
ചുണ്ടൻ വള്ളങ്ങളുടെ ശിൽപിയാണു സാബു ആചാരിയുടെ അച്ഛൻ നാരായണൻ ആചാരി. 125 വർഷത്തിനു മേൽ പ്രായമുള്ള ആഞ്ഞിലി തടികൾ പാലാ, മണർകാട്, പൊൻകുന്നം എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചാണു അരോമ ചുണ്ടൻ നിർമിക്കുന്നത്.
85 തുഴക്കാർ, 5 പങ്കായക്കാർ, 7 നിലക്കാർ എന്നിങ്ങനെ 97 പേർക്ക് മത്സരിക്കാൻ ശേഷിയുള്ള വള്ളമാണു നീറ്റിലിറക്കാനുള്ള അവസാന ഘട്ട നിർമാണ ജോലിയിലേക്കു കടന്നിരിക്കുന്നത്.
ചുണ്ടൻവള്ളം നിർമിക്കുന്നത് മൂന്ന് പലകകൾ കൂട്ടിച്ചേർത്താണ്.
മാതാവ് എന്ന രണ്ട് പലകകളും ഏരാവ് എന്ന പേരിലെ മറ്റൊരു പലകയും. മെഴുക് രൂപത്തിലെ ചെഞ്ചല്ല്യം പശ ഉപയോഗിച്ച് പലകകൾ കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്നത്.
ഇതുകൂടാതെ ഇരുമ്പാണികൾ ഉപയോഗിച്ച് വള്ളത്തിന്റെ ഇരു വശങ്ങളിലുമായുള്ള മാതാവ് പലക പിടിപ്പിക്കുന്നത്.
തുടർന്ന് മാതാവ് പലകകൾക്കിടയിൽ ഏരാവ് പലക സ്ഥാപിച്ചു. ഇത്രയും നിർമാണം പൂർത്തിയാക്കാൻ മൂന്ന് മാസത്തോളം വേണ്ടിവന്നു.
തുടർന്നായിരുന്നു ചുണ്ടൻ വള്ളത്തിന്റെ ഇരുവശങ്ങളിലുമായി ഇരുനൂറോളം പേർ ചേർന്ന് വള്ളം മലർത്തൽ ചടങ്ങ് നടന്നത്. വള്ളം മലർത്തിയടൽ ചടങ്ങിൽ മനു സി.പുളിക്കൻ, കെ.എസ്.സുരേഷ് കുമാർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ എന്നിവർ സന്നിഹിതരായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

