പേരാമ്പ്ര ∙ ചെമ്പ്ര പുഴയിൽ വിഷം കലക്കി. ഒട്ടേറ മത്സ്യങ്ങളും ജീവികളും ചത്തു പൊങ്ങി.
കുടിവെള്ളം മുട്ടിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം.
മീൻ പിടിക്കാനാണ് വിഷം കലർത്തിയതെന്നു പറയുന്നു. മാട്ടനോട്, കോടേരിച്ചാൽ നായരുപറ്റ കുടിവെള്ള പദ്ധതികളുടെ കിണറും ഈ പുഴയിലാണുള്ളത്.
പ്രദേശത്തെ ജനങ്ങൾ മുഴുവൻ കുളിക്കാനും നനയ്ക്കാനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
പുഴയിൽ മാലിന്യം തള്ളുന്നതും നിത്യ സംഭവമായിട്ടുണ്ട്. പുഴയോരം കാട് പിടിച്ചു കിടക്കുന്നതിനാൽ മദ്യ, മയക്കുമരുന്നു, സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്.
പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ശക്തമായി നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ യോഗം നടത്തി.
ജില്ലാ കലക്ടർക്ക് പരാതി നൽകാനും തീരുമാനിച്ചു. മമ്പാട്ടിൽ വിനോദൻ, ലാൽജി കൃഷ്ണ, കെ.നാരായണക്കുറുപ്പ്, പി.സജീവൻ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

