കുറവിലങ്ങാട് ∙ തോടുകളിലും കനാലുകളിലും റോഡിരികിലെ ഓടകളിലും മാലിന്യം തള്ളുന്നത് പതിവാകുന്നു. ടൗണിലെ ഓടകളിൽ മാലിന്യം നിറഞ്ഞതോടെ രൂക്ഷമായ കൊതുക് ശല്യവുമുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽനിന്നു മലിനജലം ഓടയിലേക്കു ഒഴുക്കുന്നതാണ് പ്രധാന കാരണം.
ഓടകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നുമില്ല.
പള്ളിക്കവലയിൽ ഓടയിൽക്കൂടി വൻതോതിൽ മലിനജലം ഒഴുക്കിയതിനെതിരെ നാട്ടുകാർ പരാതി പറഞ്ഞതോടെ പഞ്ചായത്ത് പ്രസിഡന്റ് സിബി മാണിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.
തോടുകൾ, എംവിഐപി കനാൽ എന്നിവിടങ്ങളിലും മാലിന്യ പ്രശ്നം രൂക്ഷമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

