കരുനാഗപ്പള്ളി ∙ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീണ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. കൊല്ലത്തു നിന്നു കായംകുളത്തേക്കു വരുകയായിരുന്ന കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിലെ യാത്രക്കാരിയാണ് ഇടപ്പള്ളിക്കോട്ട
കഴിയുമ്പോൾ കുഴഞ്ഞു വീണത്.
പെൺകുട്ടി കുഴഞ്ഞു വീണ ഉടൻ തന്നെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരായ 3 പെൺകുട്ടികളുടെയും ഡ്രൈവർ സി.ബാബുവിന്റെയും കണ്ടക്ടർ കെ.പ്രസാദിന്റെയും സമയോചിതമായ നടപടികളും വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചതും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി. പെൺകുട്ടി കുഴഞ്ഞുവീണ ഉടൻ തന്നെ 3 പെൺകുട്ടികളും ചേർന്നു പ്രാഥമിക ചികിത്സ നൽകി കൊണ്ടിരുന്നു.
ആംബുലൻസിനെക്കാൾ വേഗത്തിൽ ബസ് പായിച്ച് ഡ്രൈവർ സി.ബാബു പെൺകുട്ടിയെ ദേശീയപാതയുടെ വശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വേഗത്തിലെത്തിയ ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ അസുഖബാധിതയായ കുട്ടിയെ എടുത്ത് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് ഓടുകയായിരുന്നു. ബസ് ഡ്രൈവറെയും കണ്ടക്ടറെയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട
പെൺകുട്ടികളെയും ഒട്ടേറെപ്പേർ അഭിനന്ദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

