കൂടരഞ്ഞി ∙പീടികപ്പാറ കള്ളിപ്പാറ തേനരുവി പ്രദേശത്ത് കാട്ടാനയുടെ വിളയാട്ടം. കൊല്ലിയിൽ ബിജുവിന്റെ കൃഷിയിടത്തിലെ തെങ്ങ് ഇന്നലെ പുലർച്ചെ കാട്ടാന വൈദ്യുത ലൈനിലേക്ക് മറിച്ചിട്ടതിനെത്തുടർന്ന് 3 വൈദ്യുതത്തൂണുകൾ തകർന്നു.
ലൈനിൽ തെങ്ങ് മറിച്ചിട്ട സമയത്ത് വൈദ്യുതി ഉണ്ടായിരുന്നെങ്കിലും മറ്റ് അനിഷ്ട
സംഭവങ്ങൾ ഉണ്ടായില്ല. കെഎസ്ഇബി അധികൃതർ എത്തി വിഛേദിച്ചു. വിവരം അറിഞ്ഞ് എത്തിയ വനപാലകർ സമീപത്ത് പടക്കം പൊട്ടിച്ച ശേഷം മടങ്ങിയെന്നു നാട്ടുകാർ പറഞ്ഞു.
കുറെ ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. ഇതിന്റെ സമീപ പ്രദേശത്ത് 8 കാട്ടാനകളും ഒരു കുട്ടിയാനയും സ്ഥിരമായി എത്തി കൃഷി നശിപ്പിക്കുന്നുണ്ട്.
നഷ്ട
പരിഹാരം അനുവദിക്കണം
കൂടരഞ്ഞി ∙ തേനരുവി പ്രദേശത്ത് അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രദേശം സന്ദർശിച്ച കർഷക സംഘം ഏരിയ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. കാട്ടാനകളെ തടയുന്നതിന് ഫെൻസിങ് ഒരുക്കുകയും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം അനുവദിക്കുകയും വേണമെന്ന് വൈസ് പ്രസിഡന്റ് ജമീഷ് ഇളംതുരുത്തി, മേഖലാ സെക്രട്ടറി ബാബു വരിക്കമാക്കൽ, അബ്ദുൽ ജബ്ബാർ കുളത്തിങ്കൽ എന്നിവർ ആവശ്യപ്പെട്ടു.
അടിയന്തര നടപടി ഉണ്ടാകണം
കൂടരഞ്ഞി ∙ കള്ളിപ്പാറ തേനരുവി പ്രദേശത്തെ കാട്ടാന ശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
24 മണിക്കൂറും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പട്രോളിങ്ങും വെണമെന്നു യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, ആർജെഡി ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, വാർഡ് കമ്മിറ്റി സെക്രട്ടറി ജോസ് കള്ളിപ്പാറ എന്നിവർ കൃഷിയിടങ്ങൾ സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

