കൊച്ചി: യാത്രക്കിടയിൽ അപസ്മാരമുണ്ടായി അബോധാവസ്ഥയിലായ കുഞ്ഞിനെ കൃത്യസമയത്തിനുള്ളിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍. എറണാകുളം കുണ്ടന്നൂരിലാണ് സംഭവം.
തിരുവനന്തപുരത്ത് നിന്ന് പാലക്കാടെക്കുള്ള ബസിലായിരുന്നു പത്ത് മാസം പ്രായമുള്ള കുഞ്ഞിന് അസുഖം കൂടിയത്. എറണാകുളം കുണ്ടന്നൂരിൽ എത്തിയപ്പോഴാണ് അസുഖം കൂടി കുഞ്ഞിന് അപസ്മാരം വന്ന് അബോധാവസ്ഥയിലായത്.
സഹയാത്രക്കാരും കണ്ടക്ടറും വിഷയം ഡ്രൈവറെ അറിയിച്ചതോടെ ബസുമായി ആശുപത്രിയിലേക്ക് അതിവേഗത്തിൽ എത്തിക്കുകയായിരുന്നു. നിലവിൽ എറണാകുളം ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പീഡിയാട്രിക് വിഭാഗത്തിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

